കോക്ക്പിറ്റിലിരുന്ന് ഉറങ്ങുന്ന പൈലറ്റിന്റെ വീഡിയോ വൈറല്‍... ഉറങ്ങിയ പൈലറ്റിനും വീഡിയോ വൈറലാക്കിയ സഹപൈലറ്റിനും പണികൊടുത്ത് എയര്‍ലൈന്‍ കമ്പനി (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കോക്ക്പിറ്റിലിരുന്ന് ഉറങ്ങുന്ന പൈലറ്റിന്റെ വീഡിയോ വൈറല്‍... ഉറങ്ങിയ പൈലറ്റിനും വീഡിയോ വൈറലാക്കിയ സഹപൈലറ്റിനും പണികൊടുത്ത് എയര്‍ലൈന്‍ കമ്പനി (വീഡിയോ)

ബീജിംഗ്: വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റിലിരുന്ന ഉറങ്ങുന്ന പൈലറ്റിന്റെ വീഡിയോ വൈറല്‍. ചൈന എയര്‍ലൈന്‍സിലെ ഒരു പൈലറ്റാണ് കഴിഞ്ഞയാഴ്ച കോക്ക്പിറ്റില്‍ ചാരിക്കിടന്ന് ഉറങ്ങിയത്. സംഭവം പുറത്തുവന്നതോടെ പൈലറ്റിനെ കമ്പനി സസ്‌പെന്റു ചെയ്തു. ദൃശ്യം പകര്‍ത്തി പുറത്തുവിട്ട സഹപൈലറ്റിനു കര്‍ശനമായ താക്കീതും കമ്പനി നല്‍കി.

തായ്‌വാന്‍ ദേശീയ യാത്രാവിമാനമായ ചൈന എയര്‍ലൈന്‍സിലെ മുതിര്‍ന്ന പൈലറ്റ് വെങ് ജിയാഖി ആണ് യാത്രാമധ്യേ ഉറങ്ങിയത്. 20 വര്‍ഷത്തോളം വര്‍ഷമായി വിമനം പറത്തുന്നയാളാണ് വെങ് ജിയാഖി.

പൈലറ്റിന്റെ സീറ്റില്‍ തലകുമ്പിട്ടിരുന്ന ഉറങ്ങുന്ന വെങ് ജിയാഖിയുടെ വീഡിയോ ബുധനാഴ്ചയാണ് തായ്‌വാന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ഇബിസി പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ തന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായെന്നു കാണിച്ച് പൈലറ്റ് സ്വയം വിമാനകമ്പനി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

വീഡിയോ ചിത്രീകരിച്ച സഹപൈലറ്റിനും കമ്പനി ശിക്ഷനല്‍കി. വിമാനത്തിന്റെ് സുരക്ഷയ്ക്കാണ് ചൈന എയര്‍ലൈന്‍സ് ഏറെ പ്രാധാന്യം നല്‍കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

പൈലറ്റുമാരുടെ ജോലി ഭാരവും ജോലി സമയവും കൂടുതലാണെന്ന് കാണിച്ച് പൈലറ്റുമാര്‍ നടത്തിവന്ന ഏഴു ദിവസത്തെ സമരം അവസാനിച്ചതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. സമരത്തിനു മുന്‍പുള്ള ദിവസങ.ങളില്‍ ചിത്രീകരിച്ചതാണെന്ന് എയര്‍ലൈന്‍സും പറയുന്നു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ ചെറുവിമാനം യാത്രയ്ക്കിടെ പൈലറ്റ് ഉറങ്ങിപ്പോയത് വിവാദമായിരുന്നു. വിമാനം ഇറങ്ങേണ്ട സ്ഥലത്തുനിന്നും 50 കിലോമീറ്ററോളം അധികം പറന്നശേഷമാണ് പൈലറ്റ് ഉറക്കം തെളിഞ്ഞത്.



from mangalam.com https://ift.tt/2Eb1C4d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages