തൂത്തുക്കുടി: സ്‌റ്റെര്‍ലിംഗ് പ്ലാന്റിലെ വെടിവയ്പ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ആക്ടിവിസ്റ്റ് മുഗിലനെ കാണാനില്ല. രണ്ട് ദിവസം മുമ്പാണെ മുഗിലനെ കാണാതായത്. സംഭവത്തില്‍ ചെന്നൈ സിറ്റി പോലീസ് കമ്മീണര്‍ക്കും കാഞ്ചിപുരം, വില്ലുപുരം എസ്.പിമാര്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ശനിയാഴ്ച രാവിലെ മുതലാണ് മുഗിലനെ കാണാതായിരിക്കുന്നത്. ഒന്നിലേറെ തവണ പോലീസിനെ സമീപിച്ചുവെങ്കിലും അവര്‍ കേസെടുത്ത് അന്വേഷിക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന്് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹെന്റി തിഫാഗെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുഗിലന്റെ തിരോധാനത്തിന് പിന്നില്‍ തമിഴ്‌നാട് സര്‍ക്കാരാണെന്നാണ് ഹര്‍ജിയിലെ ആരോപണം.
തൂത്തൂക്കുടിയിലെ വേദാന്ത സ്‌റ്റെര്‍ലിംഗ് പ്ലാന്റിനെതിരെ നടന്ന സമത്തിനെതിരെ നടന്ന വെടിവയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വെടിവയ്പ്പ്. വെടിവയ്പ്പിന് പിന്നില്‍ തമിഴ്‌നാട് സൗത്ത് സോണ്‍ ഐ.ജി ശൈലേഷ് കുമാര്‍ യാദവ്, തിരുനെല്‍വേലി റേഞ്ച് ഐ.ജി കപില്‍ കുമാര്‍ ശരത്കര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് മുഗിലന്‍ ആരോപിച്ചിരുന്നു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം എഗ്മൂറില്‍ നിന്ന് മധുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് മുഗിലനെ കാണാതായത്.
ശനിയാഴ്ച പുലര്‍ച്ചെ 1.45 മുതല്‍ മുഗിലനെ ഫോണില്‍ കിട്ടുന്നില്ല. മുഗിലനെക്കുറിച്ച് ചെന്നൈ, വില്ലുപുരം, കാഞ്ചിപുരം പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ അന്വേഷിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് പരാതിക്കാരനായ ഹെന്റി പറഞ്ഞു. ഉന്നതോദ്യോഗസ്ഥരുടെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നതിന് മുഗിലനെ പോലീസ് കൊണ്ടുപോയിരിക്കാമെന്നാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സംശയിക്കുന്നത്.
from mangalam.com http://bit.ly/2SIxK9v
via IFTTT
No comments:
Post a Comment