ലക്നൗ: ഉത്തർപ്രദേശ് നിയമസഭയിൽ തിങ്കളാഴ്ചഅരങ്ങേറിയത് നാടകീയ രംഗങ്ങൾ. മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് പൊട്ടിക്കരഞ്ഞ സമാജ് വാദി പാർട്ടി എംഎൽഎയുടെ വൈകാരിക പ്രകടനമാണ് സഭയിൽ നാടകീയ രംഗങ്ങൾക്കിടയാക്കിയത്. മെഹ്നഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൽപനാഥ് പസ്വാൻ ആണ് തന്റെ മോഷ്ടിക്കപ്പെട്ട10 ലക്ഷം രൂപ തിരികെ ലഭിക്കാൻ നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് സഭയെ സമീപിച്ചത്. കൂപ്പുകൈകളുമായി ഞാൻ ഈ സഭയോട് യാചിക്കുകയാണ്, എന്റെ പണം തിരിച്ചുകിട്ടണം. എനിക്ക് ഇവിടെനിന്നും നീതി ലഭിച്ചില്ലെങ്കിൽ പിന്നെവിടെയാണ് ഞാൻ പോകേണ്ടത്. വളരെ പാവപ്പെട്ടയാളാണ് ഞാൻ.പണം തിരികെ കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. എനിക്കു വേറെ വഴിയില്ല- കൈകൾ കൂപ്പിക്കൊണ്ട് എംഎൽഎ പറഞ്ഞു. നിയമസഭയിൽ ശൂന്യവേളയിലായിരുന്നു പൊട്ടിക്കരച്ചിൽ. അസംഗഢിലെ ഒരു ഹോട്ടലിൽ വെച്ചാണ് തന്റെ പണം മോഷ്ടിക്കപ്പെട്ടതെന്നും പണം തിരികെ ലഭിക്കാൻ നടപടികളൊന്നും ഉണ്ടായില്ലെന്നും എംഎൽഎപറയുന്നു. പോലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി. തന്റെ പ്രശ്നത്തിൽ നിയമസഭ ഇടപെടണമെന്നും നീതി ലഭിക്കാൻ സഹായിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൽപനാഥ് പസ്വാൻ ഉന്നയിച്ച പ്രശ്നത്തിൽ നടപടി ഉണ്ടാകുമെന്നും വിഷയത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും പാർലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന സഭയെ അറിയിച്ചു. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യും.വിഷയം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Uttar Pradesh Vidhan Bhawan, UP Lawmaker Breaks Down In Assembly
from mathrubhumi.latestnews.rssfeed http://bit.ly/2DQcnc1
via
IFTTT
No comments:
Post a Comment