ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളുടേയും ശരീരഭാഗങ്ങളുടേയും തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നഉപദേശവുമായിസി.ആർ.പി.എഫ്. സാമൂഹികമാധ്യമങ്ങളിലൂടെ ചിലർ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടെ മൃതശരീരഭാഗങ്ങളുടേതെന്ന് വ്യാഖ്യാനിച്ച് തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ്. ദയവായി ഇത്തരം ചിത്രങ്ങൾ നമ്മൾ ഒത്തൊരുമയോട് നിൽക്കേണ്ട ഈ സമയത്ത്പ്രചരിപ്പിക്കരുത്.ഇത്തരം ചിത്രങ്ങളും പോസ്റ്റുകളും ഷെയർ ചെയ്യുകയോ ലൈക്ക് ചെയ്യുകയോചെയ്യരുതെന്നും സി ആർ പി എഫ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. CRPF Advisory: It has been noticed that on social media some miscreants are trying to circulate fake pictures of body parts of our martyrs to invoke hatred while we stand united. Please dont circulate/share/like such photos or posts. Report such content at webpro@crpf.gov.in pic.twitter.com/icwxosQqLV — ANI (@ANI) 17 February 2019 ഇത്തരത്തിൽ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് Webpro@crpf.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും സി.ആർ.പി.എഫ് ആവശ്യപ്പെടുന്നു. Content Highlights:Pulwama Terrorist Attack CRPF issues advisory against fake photos of martyrs
from mathrubhumi.latestnews.rssfeed http://bit.ly/2IeGIGu
via
IFTTT
No comments:
Post a Comment