വീരമൃത്യുവരിച്ച സൈനീകരുടെ രണ്ട് പെണ്‍മക്കളെ ദത്തെടുക്കാന്‍ താത്പര്യം കാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

വീരമൃത്യുവരിച്ച സൈനീകരുടെ രണ്ട് പെണ്‍മക്കളെ ദത്തെടുക്കാന്‍ താത്പര്യം കാണിച്ച് ഐഎഎസ് ഉദ്യോഗസ്ഥ

പാറ്റ്‌ന: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാന്‍ താത്പര്യം കാണിച്ച് വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറിലെ ഷെയ്ഖ്പുര ജില്ല മജിസ്‌ട്രേറ്റ് ഇനായത് ഖാനാണ് ഇത്തരത്തില്‍ സത്പ്രവര്‍ത്തി നടത്തിയിരിക്കുന്നത്.

ബീഹാറില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്മാരായ രത്തന്‍ കുമാര്‍ ഥാക്കൂറിന്റെയും സഞ്ജയ് കുമാര്‍ സിന്‍ഹയുടേയും ഓരോ പെണ്‍കുട്ടികളെ ദത്തെടുക്കാനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ ചിലവുകളും കൈകാര്യം ചെയ്യാമെന്ന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

അതിന് പുറമെ ഖാന്‍ വീരമൃത്യുവരിച്ചവരുടെ കുടുംബത്തിന് തന്റെ രണ്ടു ദിവസത്തെ ശമ്പളവും നല്‍കാനും അവര്‍ താത്പര്യം പ്രകടിപ്പിച്ചു. ഇവരുടെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി ഒരു ബാങ്ക് അക്കൗണ്ട് തുറന്നതായും അവര്‍ അറിയിച്ചു.

പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ പിതാവായിരുന്നു സഞ്ജയ്. രത്തന്‍ കുമാറിന് നാലുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.



from mangalam.com http://bit.ly/2GO4mHK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages