സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു കോടി നല്‍കണം: സിഒഎയ്ക്ക് കത്തയച്ച് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സൈനികരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു കോടി നല്‍കണം: സിഒഎയ്ക്ക് കത്തയച്ച് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിാര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബിസിസിഐ അഞ്ചു കോടി രൂപ നല്‍കണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്ന. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി(സിഒഎ) മുന്നാകെയാണ് ഖന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

ബിസിസിഐ ഇടക്കാല ഭരണസമിതിയോട് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അഞ്ചുകോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികളോടും അവര്‍ക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകള്‍ നല്‍കാനും ഖന്ന നിര്‍ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ പൂര്‍ണനിയന്ത്രണം സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിക്കാണ്.

മറ്റ് ജനങ്ങള്‍ക്കൊപ്പം ഞങ്ങളും ഈ ദു:ഖത്തില്‍ പങ്കുചേരുന്നു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും കത്തില്‍ ഖന്ന വ്യക്തമാക്കുന്നു. നേരത്തെ ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് അറിയിച്ചിരുന്നു.



from mangalam.com http://bit.ly/2tqsGYj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages