പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസില്‍ പരാതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പെരുമ്പാവൂര്‍ പള്ളി തര്‍ക്കം; ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസില്‍ പരാതി നല്‍കി

എറണാകുളം: ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസില്‍ പരാതി നല്‍കി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി. ഇന്ന് രാവിലെ മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തയപ്പോള്‍ യാക്കോബായ സഭ പള്ളി അടച്ച് പോകുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇരു വിഭാഗവും അവിടെത്തന്നെ തുടരുകയായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കുര്‍ബാനയ്ക്കായി പെരുമ്പാവൂര്‍ ബഥേല്‍ സൂലോക്കോ പള്ളിയില്‍ പ്രവേശനം അനുവദിച്ച പരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് യാക്കോബായ വിഭാഗം. അനുകൂല തീരുമാനം ഉണ്ടാകും വരെ പള്ളിയില്‍ തുടരുമെന്നും യാക്കോബായ വിഭാഗം പറഞ്ഞു.

യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും പരിസരത്തും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളി കവാടത്തിനു പുറത്തും തുടരുകയാണ്. യാക്കോബായ വിഭാഗം പുറത്തേക്ക് വരും വരെ പള്ളിക്ക് പുറത്തു തുടരും എന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി.

നാളെ വീണ്ടും കോടതിയെ സമീപിക്കും എന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. സ്ഥലത്ത് പൊലീസ് കാവല്‍ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹമാണ് പള്ളിക്ക് സമീപമുള്ളത്.



from mangalam.com http://bit.ly/2X8o5Yg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages