പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരമില്ലെന്ന് സുകുമാരന്‍ നായര്‍: എന്‍എസ്എസിന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

പറ്റിക്കൂടിനിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരമില്ലെന്ന് സുകുമാരന്‍ നായര്‍: എന്‍എസ്എസിന് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി

കോട്ടയം/ തൃശ്ശൂര്‍: എന്‍എസ്എസിലെ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പിന്നാലെ എന്‍എസ്എസില്‍ വിഭാഗീയത ഉണ്ടാക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്ന് പറഞ്ഞ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. എന്‍എസ്എസ് മതേതര ജനാധിപത്യ വ്യവസ്ഥയ്ക്ക് സഹായിച്ച സംഘടനയാണെന്നും കുഞ്ഞാലിക്കുട്ടി തൃശ്ശൂരില്‍ പറഞ്ഞു.

കോടിയേരിയുടെ അഭിപ്രായപ്രകടനം യുക്തിഭദ്രമല്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ ശത്രുപക്ഷഃത്താണ് എന്‍എസ്എസിനെ കാണുന്നതെങ്കില്‍ അതിനെ വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടും.

സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരമല്ല എന്‍എസ്എസിനുള്ളത്. എന്തായാലും എന്‍എസ്എസിനെ ചെറുതാക്കി കാണിക്കുവാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

രാജ്യത്തെ മതേതരു ശക്തിയായി ഉറച്ചു നില്‍ക്കുന്നവരാണ് എന്‍എസ്എസ്. അവരെ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കേണ്ട. എന്‍എസ്എസില്‍ ആര് വിഭാഗീയമാക്കാന്‍ ശ്രമിച്ചാലും അത് നല്ലതല്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ എന്‍എസ്എസിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണം.



from mangalam.com http://bit.ly/2S8oMwN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages