ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. എതിര്‍വശത്തു നിന്നെത്തിയ സ്‌കോര്‍പിയോ ആണ് ചാവേറാക്രമണത്തിനായി ഉപയോഗിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നാലെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ സെഡാന്‍ കാറാണ് പൊട്ടിത്തെറിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. എന്നാല്‍ ആദില്‍ ദര്‍ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരിക്കുന്നത്.
ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലാണ് ഭീകരാക്രമണം ഉണ്ടായത്. ജമ്മു മുതല്‍ തന്നെ ചുവന്ന കാര്‍ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന അവസാന ബസിനെ ഇടിക്കാനായിരുന്നു ചാവേറിന്റെ നീക്കം. എന്നാല്‍ പുറകില്‍ നിന്ന് മൂന്നാമത്തെ ബസിലേക്ക് സ്‌ഫോടക ശേഖരം നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. വാഹനവ്യൂഹത്തിന്റെ ഇരുവശത്തു കൂടെയും ഇയാള്‍ കാറോടിച്ചതോടെ വാഹനവ്യുഹത്തില്‍ നിന്ന് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് ഇക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു. എന്നാല്‍ ഇത് ചാവേറാക്രമണത്തിനായി ഉപയോഗിച്ച കാറിന്റേതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം വാഹനവ്യൂഹത്തിനു നേരെ വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്താനായി രണ്ടു വര്‍ഷം മുമ്പേ പദ്ധതി ഒരുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ല്‍ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘം തന്നെ സമീപിച്ചതായി കശ്മീര്‍ സ്വദേശിയായ അര്‍ജു ബഷീര്‍ പോലീസിനെ അറിയിച്ചിരുന്നു. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ മറ്റൊരു വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അവരുടെ നിര്‍ദേശം. ഈ വിവരം പോലീസിന് ബഷീര്‍ കൈമാറുകയും ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തിനു പിന്നില്‍ ബഷീറിനെ സമീപിച്ചവരും തമ്മില്‍ ബന്ധമുണ്ടാകുമെന്നാണ് പോലീസിന്റെ സംശയം.
from mangalam.com http://bit.ly/2tnP7NA
via IFTTT
No comments:
Post a Comment