ന്യൂഡൽഹി: പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ് സൈനികരുടെ കുടുംബങ്ങൾക്ക് ബി.സി.സി.ഐ അഞ്ചു കോടി രൂപ ധനസഹായം നൽകണമെന്ന് ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്ന. സുപ്രീം കോടതി നിയോഗിച്ച ബി.സി.സി.ഐ ഇടാക്കാല ഭരണസമിതി (സി.ഒ.എ) മുന്നാകെയാണ് ഖന്ന ഈ ആവശ്യം അറിയിച്ചിരിക്കുന്നത്. മറ്റ് ജനങ്ങൾക്കൊപ്പം ഞങ്ങളും ഈ ദുഖത്തിൽ പങ്കുചേരുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. ബി.സി.സി.ഐ ഇടക്കാല ഭരണസമിതിയോട് സർക്കാർ ഏജൻസികൾ വഴി അഞ്ചു കോടി രൂപയെങ്കിലും വീരമൃത്യുവരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് നൽകാൻ ഞാൻ നിർദേശിക്കുകയാണ് - സി.ഒ.എയ്ക്ക് അയച്ച കത്തിൽ ഖന്ന വ്യക്തമാക്കി. ഐ.പി.എൽ ഫ്രാഞ്ചൈസികളോടും അവർക്ക് സാധിക്കുന്ന തരത്തിലുള്ള സംഭാവനകൾ നൽകാനും ഖന്ന നിർദേശിച്ചിട്ടുണ്ട്. ബി.സി.സി.ഐയുടെ പൂർണനിയന്ത്രണം സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിക്കാണ്. ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയ്ക്കടക്കം തീരുമാനമെടുക്കണമെങ്കിൽ സി.ഒ.എയുടെ അനുമതി ആവശ്യമാണ്. നേരത്തെ ജവാൻമാരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് അറിയിച്ചിരുന്നു. ഇറാനി ട്രോഫി ജേതാക്കളായ വിദർഭ തങ്ങളുടെ സമ്മാനത്തുക പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാരുടെ കുടുംബത്തിന് നൽകുമെന്നും അറിയിച്ചിരുന്നു. Content Highlights:bcci should donate rs 5 crore for martyrs families acting chief ck khanna
from mathrubhumi.latestnews.rssfeed http://bit.ly/2X88A2v
via
IFTTT
No comments:
Post a Comment