പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് വനിതാ ഐ എ എസ് ഓഫീസർ. ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാനാണ് ഈ നല്ല മനസ്സിന്റെ ഉടമ. ബിഹാറിൽനിന്നുള്ള സഞ്ജയ് കുമാർ സിൻഹ, രത്തൻ ഠാക്കൂർ എന്നീ ജവാന്മാരാണ് പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ചത്. ഇവരുടെ മക്കളിൽനിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാനാണ് ഇനായത്ത് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. പത്തൊമ്പതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ടു പെൺകുട്ടികളുടെ പിതാവായിരുന്നു സഞ്ജയ്. രത്തൻ കുമാറിന് നാലുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗർഭം ധരിച്ചിരിക്കുകയാണ്. സഞ്ജയ് കുമാറിന്റെയും രത്തന്റെയും അനുസ്മരണത്തിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിനു ശേഷമായിരുന്നു ഇനായത് തന്റെ സന്നദ്ധത അറിയിച്ചത്. സഞ്ജയിന്റെയും രത്തന്റെയും മക്കളെ കുറിച്ചുള്ള വിവരങ്ങൾ തന്നെ അറിയിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അവരിൽ നിന്ന് ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും അവർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സഞ്ജയിന്റെയും രത്തന്റെയും പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഇതിലേക്ക് കളക്ടറേറ്റിലെ ജീവനക്കാരോട് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും ഇനായത് കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ ആഗ്രാ സ്വദേശിനിയായ ഇനായത്, 2012 ബാച്ച് ഉദ്യോഗസ്ഥയാണ്. content highlights:district magistrate of Sheikhpura expresses willingness to adopt daughter of pulwama martyr, pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2S7OoKj
via
IFTTT
No comments:
Post a Comment