ഹനോയ്: വലിയ പ്രതീക്ഷയോടെ ആരംഭിച്ച ഉച്ചകോടി അലസിപ്പിരിഞ്ഞു. അമേരിക്കയും ഉത്തര കൊറിയയും രണ്ടു ദിവസമായി വിയറ്റ്‌നാമിലെ ഹനോയില്‍ നടത്തിവന്നിരുന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതിനും കൊറിയന്‍ യുദ്ധത്തിന് ഔപചാരികമായി അവസാനം കുറിക്കുന്നതിനുമുള്ള നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചെങ്കിലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് സ്വീകാര്യമായില്ലെന്നാണ് സൂചന.
ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധം ലഘൂകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഉപരോധം നീക്കല്‍ അല്ലാതെ അവര്‍ക്ക് മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അത് തങ്ങള്‍ക്ക് അംഗീകരിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ഉച്ചഭക്ഷണത്തിനു പോലും ഇരുനേതാക്കളും ഒരുമിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചര്‍ച്ച പരാജയപ്പെട്ടതില്‍ ദക്ഷിണ കൊറിയ കടുത്ത നിരാശ പ്രകടിപ്പിച്ചു. ഒരു കരാറില്‍ എത്താന്‍ കഴിയാതെ ചര്‍ച്ച പരാജയപ്പെട്ടത് നിരാശാജനകമാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചു. എത്താന്‍ ഇക്കാര്യത്തിലുണ്ടായ പുരോഗതി മുന്‍കാലത്തേക്കാള്‍ അധികമാണെന്നും അവര്‍ വിലയിരുത്തി.
അതിനിടെ, ചര്‍ച്ച പരാജയപ്പെട്ടതോടെ ട്രംപ് അമേരിക്കയിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്. എന്നാല്‍ കിം ഉടന്‍ മടങ്ങുന്നില്ല. വിയറ്റ്‌നാമില്‍ രണ്ടു ദിവസം ചെലവഴിച്ചശേഷം നാളെയായിരിക്കും മടക്കം. ഇതിനകം അദ്ദേഹത്തിന്റെ ട്രെയിന്‍ ചൈനയില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും.
ചര്‍ച്ചയ്ക്കുശേഷം ട്രംപ് വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും മാധ്യമങ്ങളെ കാണാന്‍ കിം തയ്യാറായില്ല.
from mangalam.com https://ift.tt/2IJnGIw
via IFTTT
No comments:
Post a Comment