20 വര്‍ഷം മുമ്പ് ഇന്ത്യയിലെ ജയിലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് ജയ്‌ഷെ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിനെ മോചിപ്പിച്ചത്. ഇന്ത്യന്‍ വിമാനം കാണ്ഡഹാറിലേയ്ക്ക് തട്ടിക്കൊണ്ടുപോയ ഭീകരര്‍ യാത്രക്കാരെ ബന്ധികളാക്കിയാണ് മസൂദ് അസ്ഹറിനെ ഇന്ത്യന്‍ തടവില്‍ നിന്ന് മോചിപ്പിക്കുന്നത്.
ജമ്മു കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്താന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം മാത്രമാണ് മസൂദ് അസ്ഹറിനുള്ളു. പാര്‍ലമെന്റ് ആക്രമണം, പഠാന്‍കോട്ട് വ്യോമസേനാത്താവള ആക്രമണം, ഉറിയിലേയും ജമ്മുവിലേയും കരസേനാ ക്യാംപുകളിലെ ആക്രമണം തുടങ്ങി പുല്‍വാമ ചാവേര്‍ സ്‌ഫോടനം വരെ ജയ്‌ഷെയുടെ ആക്രമണ പരമ്പര നീളുന്നു.
നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് പണത്തിനായി ആശ്രയിക്കുന്നത് റിയല്‍ എസ്‌റ്റേറ്റ് മുതല്‍ പിരിവ് വരെയാണ്. അതേസമയം പണം പിടിിച്ചെടുക്കുന്നത് തടയാനായി ബാങ്കുകളില്‍ ജെയ്‌ഷെ പണം നിക്ഷേപിക്കാറില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്ക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണ ഇവര്‍ക്കുണ്ട്. മതപരമായ ആവശ്യങ്ങള്‍ക്കെന്ന് കാണിച്ച് ഭീമന്‍ സംഭാവനകളും സംഘടനയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.
പാക്കിസ്താനിലെ തെക്കന്‍ പഞ്ചാബിലുള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗതതും സംഘടനയ്ക്ക് റിക്രൂട്ട്ശമന്റിന് മാര്‍ഗങ്ങളുണ്ട്. സിന്ധു നദിയിലെ മൂന്ന് ചെറു ദ്വീപുകളൂശട പുര്‍ണ നിയന്ത്രണം ജയ്ഷിനാണ്. സിന്ധിലെ കഷ്‌മോര, ബലൂചിസ്ഥാനിലെ ദേരാ ബുഗ്തി ജില്ലകള്‍ക്കിടയിലെ പ്രദേശങ്ങള്‍ കുറ്റവാളികളുടെയും ജിഹാദി ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമാണെന്നാണ് ബ്രസല്‍സ് കേന്ദ്രമായ രാജ്യാന്തര ക്രൈസിസ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
from mangalam.com https://ift.tt/2IQLRoK
via IFTTT
No comments:
Post a Comment