കണ്ണൂര്‍: തലശേരി ബി.ജെ.പി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരുക്ക്. അന്യസംസ്ഥാന തൊഴിലാളികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
രണ്ട് പേര്‍ക്ക് ശരീരത്തിലും ഒരാള്‍ക്ക് തലയ്ക്കുമാണ് പരുക്കേറ്റത്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി സൂക്ഷിച്ചിരുന്ന ബോംബുകളാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
from mangalam.com https://ift.tt/2ECdrSo
via IFTTT
No comments:
Post a Comment