ബാലാകോട്ടിലെ വ്യോമാക്രമണം മോഡി തരംഗമുണ്ടാക്കി; കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടുമെന്ന് യെദ്യൂരപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

ബാലാകോട്ടിലെ വ്യോമാക്രമണം മോഡി തരംഗമുണ്ടാക്കി; കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടുമെന്ന് യെദ്യൂരപ്പ

ബംഗളുരു: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോഡി തരംഗമുണ്ടാക്കിയെന്ന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 22 സീറ്റുകളിലും ബി.ജെ.പി ജയിക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. നിലവില്‍ ബി.ജെ.പിക്ക് 16 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.

പാക്കിസ്ഥാനില്‍ കടന്നുകയറി തീവ്രവാദികളുടെ മൂന്ന് ക്യാമ്പുകള്‍ തകര്‍ത്തു. ഇത് രാജ്യമെമ്പാടും മോഡി അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പ്രതിഫലനം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണും. ആക്രമണം യുവാക്കളെ ആവേശഭരിതരാക്കിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു. ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നിരവധി ജെയ്‌ഷെ ക്യാമ്പുകള്‍ തകര്‍ത്തുവെന്നും 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.



from mangalam.com https://ift.tt/2tIVJq2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages