പാകിസ്താന്റേത് കാണ്ഡഹാറിനു സമാനമായ സമ്മര്‍ദ്ദം; വൈമാനികനെ വച്ച് വിലപേശല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ; മോഡിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍; വൈമാനികന്റെ മോചനത്തിന് തയ്യാറെന്ന് പാകിസ്താന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

പാകിസ്താന്റേത് കാണ്ഡഹാറിനു സമാനമായ സമ്മര്‍ദ്ദം; വൈമാനികനെ വച്ച് വിലപേശല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ; മോഡിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഇമ്രാന്‍ ഖാന്‍; വൈമാനികന്റെ മോചനത്തിന് തയ്യാറെന്ന് പാകിസ്താന്‍

ന്യുഡല്‍ഹി: പാകിസ്താന്റെ പിടിയില്‍ കഴിയുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ. അഭിനന്ദനെ വച്ച് ഒരു വിലപേശലിന് ഇന്ത്യ തയ്യാറല്ല. ഇന്ത്യയ്ക്കു മേല്‍ കാണ്ഡഹാര്‍ മാതൃകയില്‍ സമ്മര്‍ദ്ദം കൊണ്ടുവരാമെന്നാണ് പാകിസ്താന്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. വിങ് കമാന്‍ഡറോട് മനുഷ്യപരമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമൊഴിവാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇമ്രാന്‍ ഖാന്‍ ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ വ്യക്തമാക്കി. എന്നാല്‍ ഭീകരര്‍ക്കെതിരെ ശക്തവും വിശ്വസനീയവുമായ നടപടി സ്വീകരിച്ച ശേഷം ചര്‍ച്ച നടത്താമെന്നും അതാണ് പാകിസ്താനോടും രാജ്യാന്തര സമൂഹത്തോടും ഇന്ത്യയ്ക്ക് പറയാനുള്ളതെന്നും ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി.

ഇന്ത്യ പാകിസ്താനിലെ സാധാരണക്കാരേയോ സൈനിക താവളങ്ങളെയോ ലക്ഷ്യമിടില്ലെന്നും എന്നാല്‍ പാകിസ്താന്‍ ഇന്ത്യയുടെ സൈനിക താവളങ്ങള്‍ക്കു നേരെ ലക്ഷ്യമിടുന്നുണ്ടെന്നും വിദേശകാര്യ പ്രതിനിധി ചൂണ്ടിക്കാട്ടി. ഇന്ത്യ കരുതിക്കൂട്ടി നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല. യുദ്ധം സൃഷ്ടിക്കാനുള്ള പാകിസ്താന്റെ മാനസികാവസ്ഥ ഇന്ത്യ തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനം പരിഗണിക്കാമെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായി പാകിസ്താന്‍ ജിയോ ന്യുസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം ലഘൂകരിക്കുകയാണെങ്കില്‍ അദ്ദേഹത്തെ വിട്ടയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ വൈമാനികന്‍ മനഃപൂര്‍വ്വം അതിര്‍ത്തി ലംഘിച്ചുവെന്ന പാകിസ്താന്റെ നിലപാട് പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

വിമാനം തകര്‍ന്നപ്പോള്‍ സ്വഭാവികമായും സംഭവിച്ചുപോയതാണെന്നും മനഃപൂര്‍വ്വമായ കടന്നുകയറ്റമല്ലെന്നും ഇന്ത്യ വ്യക്തമാക്കി. വൈമാനികനെ യുദ്ധകുറ്റക്കാരനായാണ് പിടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കരാറുകള്‍ പാലിച്ച് അദ്ദേഹത്തെ വിട്ടയക്കുകയാണ് വേണ്ടത്. അദ്ദേഹത്തെ കാണുന്നതിന് ഇന്ത്യന്‍ പ്രതിനിധി പാകിസ്താന്റെ അനുമതി തേടിയിട്ടുമില്ല. എത്രയും മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച് വിട്ടയക്കുകയാണ് വേണ്ടത്. പാകിസ്താന്‍ പുറത്തുവിടുന്ന വീഡിയോ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



from mangalam.com https://ift.tt/2H2QGst
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages