ന്യൂഡൽഹി: അതിർത്തി ലംഘിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ അക്രമിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധ മന്ത്രാലയം. പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഉപദ്രവിക്കുക വഴി പാകിസ്താൻ നടത്തിയത് ജനീവ കരാന്റെ ലംഘനമാണെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുദ്ധത്തിനിടെ പിടിയിലാകുന്ന പട്ടാളക്കാർക്കും തടവുകാർക്കും സുരക്ഷയും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കണമെന്നതാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്ന ജനീവ കൺവെൻഷനിലെ പ്രധാനവ്യവസ്ഥ. ഇതാണ് പാകിസ്താൻ ലംഘിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദിന് പാകിസ്താൻ ഇപ്പോഴും പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ്. മസൂദ് അസർ ഉൾപ്പടെയുള്ളവരെസംരക്ഷിക്കുന്നതും പാകിസ്താനാണ്- പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. content highlights: Pakistan targeted Indias military installations says Ministry of Defence
from mathrubhumi.latestnews.rssfeed https://ift.tt/2SyBOnA
via
IFTTT
No comments:
Post a Comment