രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യവിടണമെന്ന് കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യവിടണമെന്ന് കോടതി

ന്യൂഡൽഹി: ഭർത്താവിനും കുട്ടികൾക്കുമൊപ്പം രാജ്യതലസ്ഥാനത്ത് താമസിക്കുന്ന പാക് യുവതി രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ഡൽഹി ഹൈക്കോടതി. രാജ്യം വിടണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന സ്ത്രീയുടെ ആവശ്യം കോടതി തള്ളി. പാക് യുവതി രാജ്യത്ത് തങ്ങുന്നതിനെതിരെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസലും കോടതിയെ അറിയിച്ചു. ഇന്ത്യക്കാരനെ വിവാഹം കഴിച്ച് 2005 ൽ ഡൽഹിയിലെത്തിയ പാക് വനിതയോടാണ് രാജ്യംവിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമാണ് അവർ ഡൽഹിയിൽ കഴിയുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഫെബ്രുവരി 22 നകം രാജ്യംവിടണമെന്ന നോട്ടീസാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവർക്ക് നൽകിയിരുന്നത്. എന്നാൽ, സമയം നീട്ടിനൽകിയ കോടതി രണ്ടാഴ്ചയ്ക്കകം രാജ്യം വിടണമെന്ന നിർദ്ദേശം നൽകി. ഈ കാലയളവിനകം രാജ്യം വിടാൻ തയ്യാറായില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഇനി അവർ രാജ്യത്തേക്ക് വരുന്നത് തടയണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യം വിടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സ്ത്രീയും ഭർത്താവുമാണ് കോടതിയെ സമീപിച്ചത്. ഇതേത്തുടർന്ന് ഫെബ്രുവരി 28 വരെ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. 2015 മുതൽ 2020 വരെ രാജ്യത്ത് തങ്ങുന്നതിനുള്ള ദീർഘകാല വിസ തനിക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് സ്ത്രീ കോടതിയിൽഅവകാശപ്പെട്ടിട്ടുള്ളത്. Content Highlights:Pak woman to leave India, Delhi HC


from mathrubhumi.latestnews.rssfeed https://ift.tt/2TkKrXj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages