തോട്ടമുടമകളില്‍ നിന്ന് ഭൂനികുതി വാങ്ങരുതെന്ന് ജില്ലാ കലക്ടര്‍മാരോട് റവന്യൂ മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

തോട്ടമുടമകളില്‍ നിന്ന് ഭൂനികുതി വാങ്ങരുതെന്ന് ജില്ലാ കലക്ടര്‍മാരോട് റവന്യൂ മന്ത്രി

തിരുവനന്തപുരം: ഹാരിസണ്‍ ഉള്‍പ്പെടെയുള്ള തര്‍ക്കം നിലനില്‍ക്കുന്ന തോട്ടമുടമകളില്‍ നിന്ന് ഭൂനികുതി വാങ്ങരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം. ഹാരിസണ്‍ കൈമാറിയ റിയല്‍ എസ്‌റ്റേറ്റില്‍ നിന്നും നികുതി ഈടാക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ റിയ എസ്‌റ്റേറ്റിന് കൈമാറിയ 83 ഹെക്ടര്‍ ഭൂമിയില്‍ നികുതി അടയ്ക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. റിയയ്ക്ക് പിന്നാലെ പ്രിയ, തെന്മല എസ്‌റ്റേറ്റുകളില്‍ നിന്നും നികുതി ഈടാക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഈ നടപടി വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

നികുതി ഈടാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും അതുവരെ മറ്റ് നടപടികള്‍ പാടില്ലെന്നുമാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ മന്ത്രി നല്‍കിയ നിര്‍ദ്ദേശം. ഏത് സാഹചര്യത്തിലാണ് നികുതി ഈടാക്കാന്‍ കലക്ടര്‍ തീരുമാനിച്ചതെന്ന് അറിയില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.

കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി കലക്ടര്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയെങ്കിലും തോട്ടം ഉടമകളില്‍ നിന്ന് ഉപാധിരഹിതമായി നികുതി ഈടാക്കേണ്ടന്നാണ് സര്‍ക്കാര്‍ നിലപാട്. കഴിഞ്ഞ മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും തീരുമാനം എടുത്തിരുന്നില്ല.



from mangalam.com https://ift.tt/2Nx5JvG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages