വിങ് കമാന്‍ഡര്‍ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

വിങ് കമാന്‍ഡര്‍ അഭിനന്ദനെക്കുറിച്ചുള്ള വിഡിയോകള്‍ നീക്കം ചെയ്യാന്‍ യൂട്യൂബിന് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള വിഡിയോകള്‍ നീക്കം ചെയ്യാന്‍ യുട്യൂബിന് കേന്ദ്ര നിര്‍ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് വിവര സാങ്കേതിക മന്ത്രാലയം യൂട്യൂബിന് നിര്‍ദേശം നല്‍കിയത്.

അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ചുള്ള 11 വിഡിയോ ലിങ്കുകള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം. എന്നാല്‍ അഭിനന്ദനെക്കുറിച്ചുള്ള ഏതൊക്കെ വിഡിയോകളാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച പാക്ക് വ്യോസേനയെ തുരത്തിയ മിഗ് 21 ബൈസണ്‍ ജെറ്റിന്റെ പൈലറ്റായിരുന്നു അഭിനന്ദന്‍ വര്‍ധമാന്‍.

പാക്ക് ജെറ്റിനെ പിന്തുടരുന്നതിനിടെ തകര്‍ന്നു വീണ ഇന്ത്യന്‍ പോര്‍വിമാനത്തില്‍ നിന്ന് പാരഷൂട്ടില്‍ രക്ഷപ്പെട്ട അഭിനന്ദനെ പാക്ക് സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇദേഹത്തെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതും ഉള്‍പ്പെടെ നിരവധി വിഡിയോകള്‍ പാക്കിസ്താനില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇത് അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് ഇന്ത്യ വിമര്‍ശനം ഉയര്‍ത്തുകയും, പ്രാകൃത പ്രദര്‍ശനം വേണ്ടെന്ന് പാക്കിസ്താന് ഇന്ത്യ താക്കീത് നല്‍കുകയും ചെയ്തു. പിന്നാലെയാണ് യൂട്യൂബിന് കര്‍ശന നിര്‍ദേശം നല്‍കിയത്.



from mangalam.com https://ift.tt/2GQLPuS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages