ഓഹരി വിപണിയില്‍ നഷ്ടം: കരുതലോടെ നിക്ഷേപകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ഓഹരി വിപണിയില്‍ നഷ്ടം: കരുതലോടെ നിക്ഷേപകര്‍

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 10,764 നിലവാരത്തിലെത്തി. യെസ് ബാങ്കിന്റെ ഓഹരി വില 29 ശതമാനം കുതിച്ച് 218 രൂപയായി. ആർബിഐയുടെ അന്വേഷണത്തിൽ ബാങ്കിന്റെ ആസ്തി വിഭജനത്തിൽ വ്യതിയാനമൊന്നും കാണാതിരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നിരുന്നു. യുഎസ്-ചൈന താരിഫ് ചർച്ച നടക്കുന്നതിനാൽ ഏഷ്യൻ വിപണികൾ കരുതലോടെയാണ് നീങ്ങുന്നത്. ഇന്ത്യ ബുൾസ് ഹൗസിങ്, ഹീറോ മോട്ടോർകോർപ്, സിപ്ല, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, സൺ ഫാർമ, വേദാന്ത, ഐടിസി, ഐക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, കോൾ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2N3nRgi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages