പുതുച്ചേരിയില്‍ കിരണ്‍ബേദിക്കെതിരേ പ്രതിഷേധം; രാജ്‌നിവാസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ധര്‍ണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

പുതുച്ചേരിയില്‍ കിരണ്‍ബേദിക്കെതിരേ പ്രതിഷേധം; രാജ്‌നിവാസിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ധര്‍ണ

പുതുച്ചേരി: ലെഫ്റ്റനന്റ് ഗവർണർ കിരൺബേദി അതിരുകടന്ന രാഷ്ട്രീയഇടപെടൽ നടത്തുന്നുവെന്നാരോപിച്ച് ഭരണകക്ഷിയായ കോൺഗ്രസും സഖ്യകക്ഷികളും രാജ്നിവാസിന് മുന്നിൽ ധർണ തുടരുന്നു. രാജ്നിവാസിന്റെ മൂന്നു കവാടങ്ങളിലുമായി നിരവധി പ്രവർത്തകർ ധർണയിൽ പങ്കെടുക്കുന്നുണ്ട്. കിരൺബേദിയിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നതുവരെ ധർണ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണസാമി പറഞ്ഞു. ഇക്കഴിഞ്ഞദിവസം ട്രാഫിക് നിയമങ്ങൾ പോലീസ് കർക്കശമാക്കിയതിനുപിന്നിലെ ഗവർണറുടെ ഇടപെടൽ ഭരണകക്ഷിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ സാവകാശമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലിച്ചില്ല. ഇതിനകം പതിനായിരത്തിലധികം പേർക്കെതിരേ നിയമലംഘനത്തിന് കേസെടുത്തു. മുഖ്യമന്ത്രി കറുത്ത മുണ്ടും ഷർട്ടും ഷാളും ധരിച്ചാണ് ധർണയിൽ പങ്കെടുത്തത്. മന്ത്രിമാരും എം.എൽ.എ.മാരും കറുപ്പു വസ്ത്രം ധരിച്ചു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ. നമശിവായം, എം. കന്ദസ്വാമി, വി. വൈദ്യലിംഗം, കമലക്കണ്ണൻ, എം.ഒ.എച്ച്. ഷാജഹാൻ, കെ. ലക്ഷ്മി നാരായണൻ എം.എൽ.എ., ജോൺകുമാർ, എം. ധനവേൽ. ഇടതുകക്ഷി നേതാക്കളായ ടി. മുരുകൻ, വിശ്വനാഥൻ. വി.സി.കെ. പ്രതിനിധികൾ പങ്കെടുത്തു. കിരൺബേദിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുക, സാമൂഹികമാധ്യമങ്ങളിലെ തെറ്റായ പ്രചാരണം അവസാനിപ്പിക്കുക, സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ ഖജനാവ് ധൂർത്തടിക്കുന്നത് അവസാനിപ്പിക്കുക, കേന്ദ്രഫണ്ട് തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ധർണയിൽ മുദ്രാവാക്യമായി ഉയർന്നത്. ധർണയ്ക്കിടെ പോലീസും, കളക്ടറും മുഖേന ഗവർണർക്ക് പരാതി എത്തിച്ചുവെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ല. പകരം മുഖ്യമന്ത്രിയെമാത്രം ചർച്ചയ്ക്ക് വിളിക്കുകയും ചെയ്തു. Content Highlights:puducherry cm and ministers protest against governor kiran bedi


from mathrubhumi.latestnews.rssfeed http://bit.ly/2BADKqh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages