ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെഇനിയൊരിക്കലും പ്രധാനമന്ത്രിയായിതിരഞ്ഞെടുക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കഴിഞ്ഞ തവണ നിങ്ങൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത് ഒരു പന്ത്രണ്ടാം ക്ലാസുകാരനെയാണെന്നും അദ്ദേഹത്തിന് എവിടെയെല്ലാമാണ് താൻ ഒപ്പിടുന്നതെന്ന് മനസിലാകില്ലെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞദിവസം ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു മോദിക്കെതിരായ കെജ്രിവാളിന്റെ പരാമർശം. ഡൽഹി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ ഇതേ ആഹ്വാനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ഇന്ത്യയെ നയിക്കാൻ ഒരു വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെയാണ് വേണ്ടതെന്നും ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്ന ചൂഷകനെയല്ല രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതോടെ മോദിയുടെ വിദ്യാഭ്യാസയോഗ്യതയെ സംബന്ധിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് അരവിന്ദ് കെജ്രിവാളും ആംആദ്മി പാർട്ടിയും നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ആരോപണങ്ങളുയർന്നു. ഇപ്പോൾ കെജ്രിവാളിന്റെ പുതിയ പരാമർശത്തോടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയും തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ്. Content Highlights:Dont Elect Class 12-Pass Prime Minister": Arvind Kejriwal against PM Modi
from mathrubhumi.latestnews.rssfeed http://bit.ly/2DEqiBD
via
IFTTT
No comments:
Post a Comment