മുംബൈ: ഇഷ അംബാനിയുടെ വിവാഹത്തിന് പിന്നാലെ ആകാശിന്റെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് അംബാനി കുടുംബം. ഇക്കൊല്ലം മാർച്ച് ഒമ്പതിനാണ് ശ്ലോക മെഹ്തയുമായി ആകാശിന്റെ വിവാഹം നടക്കുന്നത്. മകന്റെ വിവാഹക്ഷണക്കത്തുമായി മുകേഷ് അംബാനിയും നിത അംബാനിയും സിദ്ധിവിനായകക്ഷേത്രത്തിലെത്തിയതാണ് വിവാഹസംബന്ധിയായ ഏറ്റവും പുതിയ വാർത്ത. ഗണപതിയ്ക്ക് ആദ്യത്തെ ക്ഷണക്കത്ത് നൽകി അനുഗ്രഹം നേടാനാണ് ക്ഷേത്രത്തിലെത്തിയതെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ക്ഷണക്കത്ത് വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് പാപ്പരാസി ഫോട്ടോഗ്രാഫർ വൈറൽ ഭായാനി. വീഡിയോയിലൂടെ ആഡംബര ക്ഷണക്കത്തിന്റെ ഉള്ളടക്കം പൂർണമായും ഉൾപ്പെടുത്തിയിട്ടുണ്ട്. View this post on Instagram The celebrations have begun. Congratulations Shloka and Akash #Shloka #Akashambani A post shared by Viral Bhayani (@viralbhayani) on Feb 13, 2019 at 6:32am PST ചിത്രപ്പണികളും കൈവേലകളും ചേർത്ത് മനോഹരമായികത്ത് രൂപകൽപന ചെയ്തിരിക്കുന്നു. ക്ഷേത്രത്തിൽ സമർപ്പിച്ച കത്തിൽ ഗണപതിയുടെ ചിത്രമുണ്ട്. കൃഷ്ണന്റെയും രാധയുടേയും പ്രണയരംഗങ്ങൾ ഉൾക്കൊള്ളിച്ച മറ്റൈാരു കത്തും ക്ഷണക്കത്തും തയ്യാറാക്കിയിട്ടുണ്ട്. View this post on Instagram The celebrations have begun. Congratulations Shloka and Akash #Shloka #Akashambani A post shared by Viral Bhayani (@viralbhayani) on Feb 13, 2019 at 6:33am PST ഇഷയുടെ വിവാഹത്തേക്കാൾ ആഡംബരപൂർണമായിരിക്കും ആകാശിന്റെ വിവാഹമെന്നാണ് അഭ്യൂഹം. പ്രമുഖ വജ്രവ്യാപാരി റസ്സൽ മെഹ്തയുടെ ഇളയമകളായ ശ്ലോക ആകാശിന്റെ സഹപാഠിയായിരുന്നു. 2018 ജൂൺ 30 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. Content Highlights: Invitation is ready for Akash Ambani and Shloka Mehta Wedding
from mathrubhumi.latestnews.rssfeed http://bit.ly/2Eb6wzv
via
IFTTT
No comments:
Post a Comment