ക്രൈസ്റ്റ്ചർച്ച്: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിലുംവിജയിച്ച് ന്യൂസീലൻഡിന് പരമ്പര. 83 പന്ത് ബാക്കി നിൽക്കെ എട്ടു വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. 227 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 36.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്റ്റിലാണ് കിവീസിന്റെ വിജയശിൽപി. 88 പന്തിൽ 14 ഫോറും നാല് സിക്സുമടക്കം 118 റൺസാണ് ഗുപ്റ്റിൽ അടിച്ചെടുത്തത്. നിക്കോൾസ് 14 റൺസെടുത്ത് പുറത്തായി. 86 പന്തിൽ 65 റൺസുമായി കെയ്ൻ വില്ല്യംസണും 20 പന്തിൽ 21 റൺസോടെ റോസ് ടെയ്ലറും പുറത്താകാതെ നിന്നു. 57 റൺസെടുത്ത മുഹമ്മദ് മിഥുന്റേയും 43 റൺസടിച്ച സാബിർ റഹ്മാന്റേയും മികവിലാണ് ബംഗ്ലാദേശ് 226 റൺസെടുത്തത്. സാബിറും മിഥുനും ചേർന്ന് ആറാം വിക്കറ്റിൽ 75 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ബാറ്റ്സ്മാൻമാർ പരാജയമായത് സന്ദർശകർക്ക് തിരിച്ചടിയായി. ഫെർഗൂസൺ മൂന്ന് വിക്കറ്റെടുത്തപ്പോൾ ആസ്റ്റ്ലും നീഷാമും രണ്ട് വിക്കറ്റ് വീതം നേടി. Content Highlights New Zealand Win Series vs Bangladesh
from mathrubhumi.latestnews.rssfeed http://bit.ly/2SWgqNk
via
IFTTT
No comments:
Post a Comment