പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്റെ മകളെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന്റെ മകളെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി

കൊൽക്കത്ത: പശ്ചിമബെംഗാളിൽ ബി ജെ പി നേതാവിന്റെ മകളെ അജ്ഞാതസംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. തൃണമൂൽ കോൺഗ്രസിൽനിന്ന് അടുത്തിടെ ബി ജെ പിയിൽ ചേർന്ന സുപ്രഭാത് ബത്യബാലിന്റെ ഇരുപത്തിരണ്ടുകാരിയായ മകളെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി എസ് പി ശ്യാം സിങ് അറിയിച്ചു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങുള്ളതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുമാസം മുമ്പാണ് സുപ്രഭാത് ടി എം സിയിൽനിന്ന് ബി ജെ പിയിലെത്തിയത്. ടി എം സിയിൽ ചേരുന്നതിനു മുമ്പ് സി പി എം പ്രവർത്തകനായിരുന്നു സുപ്രഭാത്. സംഭവം നടന്ന സമയത്ത് സുപ്രഭാത് വീട്ടിലുണ്ടായിരുന്നില്ല. രാത്രി എട്ടുമണിയോടെയാണ് അജ്ഞാതസംഘം വീട്ടിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. അഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുപ്രഭാതിന്റെ സഹോദരൻ സുജിത് ബത്യപാൽ പറഞ്ഞു. മറ്റുള്ളവരെ ഒരു മുറിയിൽ ആക്കി പുറത്തുനിന്ന് പൂട്ടിയശേഷം പെൺകുട്ടിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീടിനു പുറത്തിറക്കി കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights: bjp leaders daughter kidnapped at gun point in west bengal


from mathrubhumi.latestnews.rssfeed http://bit.ly/2GMUHkK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages