നഡിയാദ്: ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് രണ്ടാം സ്വർണം. ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ കെ. ഫാതിഹാണ് സ്വർണം നേടിയത്. 14.57 സെക്കൻഡിലായിരുന്നു ഫാതിഹിന്റെസ്വർണഫിനിഷ്. ഒരു സ്വർണവും രണ്ട് വെങ്കലവുമാണ് മീറ്റിന്റെ രണ്ടാംദിനം കേരളത്തിന്റെ സമ്പാദ്യം. അനന്തു പി ജയനും കെ.എം. ശ്രീകാന്തുമാണ് വെങ്കലം നേടിയത്. അനന്തു 400 മീറ്റർ ഓട്ടത്തിൽ 48.89 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ലോംഗ്ജമ്പിൽ 7.20 മീറ്റർ ചാടിയാണ് കെ.എം. ശ്രീകാന്ത് വെങ്കലം നേടിയത്. ഇതോടെ മീറ്റിൽ കേരളത്തിന് രണ്ട് സ്വർണവും നാല് വെങ്കലവുമായി. Content Highlights:National School Athletics Kerala Gold
from mathrubhumi.latestnews.rssfeed http://bit.ly/2tp84zm
via
IFTTT
No comments:
Post a Comment