മുംബൈ സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം എന്‍. ശ്രീജിത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

മുംബൈ സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം എന്‍. ശ്രീജിത്തിന്

മുംബൈ: മുംബൈ സാഹിത്യവേദിയുടെ വി.ടി. ഗോപാലകൃഷ്ണൻ സ്മാരക പുരസ്കാരത്തിന്എൻ. ശ്രീജിത്ത് അർഹനായി. പോയവർഷം സാഹിത്യവേദിയിൽ അവതരിപ്പിച്ചവയിൽ മികച്ച രചനയ്ക്കാണ് പുരസ്കാരം നൽകിവരുന്നത്. മുംബൈ സാഹിത്യവേദി സ്ഥാപകാംഗം, നിരൂപകൻ, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ വി.ടി. ഗോപാലകൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയതാണ് 5000 രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം. വി.ടി. സ്മാരക ട്രസ്റ്റിനു വേണ്ടി വി.ടി. വാസുദേവനാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. മാതൃഭൂമി മുംബൈ ചീഫ് റിപ്പോർട്ടറായ എൻ. ശ്രീജിത്ത് കണ്ണൂർ മാലൂർ സ്വദേശിയാണ്. മാർച്ച് മൂന്ന് ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് മാട്ടുംഗ കേരള ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ പുരസ്കാരം നൽകും. Content Highlights:mumbai sahityavedi vt gopalakrishnan memorial award for n sreejith


from mathrubhumi.latestnews.rssfeed http://bit.ly/2TS22Df
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages