പട്ന:മുസഫർപൂരിൽ അഭയകേന്ദ്രത്തിലെ കുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മുസഫർപൂരിലെ പോക്സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് പുറമെ മുസഫർപൂർ ജില്ലാ മജിസ്ട്രേറ്റ് ധർമ്മേന്ദ്ര സിങ്, സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അതുൽ പ്രസാദ് എന്നിവർക്കെതിരെയും അന്വേഷണത്തിന് ഉത്തരവുണ്ട്. കേസിലെ പ്രതികളിൽ ഒരാൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ബിഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ച് വിശദാംശങ്ങൾ നൽകാൻ ബിഹാർ സർക്കാർ തയ്യാറാകാതെ വന്നതോടെ പീഡനക്കേസിന്റെ വിചാരണ മുസഫർപ്പൂരിൽ നിന്ന് ഡൽഹി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു. ഈ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിർദേശം മറികടന്ന് സ്ഥലംമാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുൻ താത്കാലിക ഡയറക്ടർ നാഗേശ്വർ റാവുവിനെ കോടതി ശിക്ഷിച്ചിരുന്നു. Content Highlights:CBI probe ordered against Bihar CM Nitish Kumar,Muzaffarpur shelter home rape case
from mathrubhumi.latestnews.rssfeed http://bit.ly/2SThp0Y
via
IFTTT
No comments:
Post a Comment