കോഴിക്കോട്: പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി ആർ പി എഫ് ജവാൻ വി വി വസന്ത്കുമാറിന്റെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വയനാട്ടിലെ വസതിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടേകാലോടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിൽ എത്തിച്ചത്. സർക്കാരിനു വേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ വസന്ത്കുമാറിന്റെ ഭൗതികദേഹം ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി ഇ പി ജയരാജൻ, കേരളാ ഗവർണർ ജസ്റ്റിസ് പി സദാശിവത്തിനു വേണ്ടി മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ എന്നിവർ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. കേന്ദ്രത്തെ പ്രതിനിധീകരിച്ച് മന്ത്രി അൽഫോൺസ് കണ്ണന്താനവും എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, എം കെ രാഘവൻ, പി വി അബ്ദുൾ വഹാബ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. നിരവധിയാളുകളാണ് വസന്ത് കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. പതിനഞ്ചുമിനിട്ടത്തെ പൊതുദർശനത്തിനു ശേഷം വസന്ത്കുമാറിന്റെ ഭൗതികദേഹവുമായുള്ള വാഹനവ്യൂഹം വയനാട്ടിലേക്ക് തിരിച്ചു. തൊണ്ടയാട് വച്ച്കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും മേയറും വസന്ത്കുമാറിന് അന്ത്യാഞ്ജലി അർപ്പിക്കും. വയനാട് ലക്കിടിയിലെത്തിക്കുന്ന ഭൗതികദേഹം ലക്കിടി ഗവൺമെന്റ് എൽ പി സ്കൂളിൽ പൊതുദർശനത്തിനു വെക്കും. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ തൃക്കരിപ്പറ്റയിൽ സംസ്കരിക്കും. ജില്ലാ പോലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. വസന്ത്കുമാറിനെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിയാളുകളാണ് ഇതിനോടകം എത്തിയിട്ടുള്ളത്. content highlights: v v vasanthkumar, pulwama attack,last farewell to wayanad native crpf jawan v v vasanth kumar pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2BFEPNp
via
IFTTT
No comments:
Post a Comment