മാഡ്രിഡ്: ഹാട്രിക്കിൽ അർധ സെഞ്ചുറി തികച്ച ലയണൽ മെസ്സിയുടെ സ്കോറിങ് മികവിൽ സെവിയ്യയെ തകർത്ത് ബാഴ്സലോണ. ലാ ലീഗയിൽ രണ്ടു തവണ പിന്നിൽ നിന്നശേഷമായിരുന്നു ബാഴ്സയുടെ ഗംഭീരമായ തിരിച്ചുവരവ്. രണ്ടിനെതിരേ നാല് ഗോളിന് ജയിച്ച ബാഴ്സ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 കളികളിൽ നിന്ന് 57 പോയിന്റുള്ള ബാഴ്സയ്ക്ക് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയേക്കാൾ പത്ത് പോയിന്റിന്റെ ലീഡുണ്ട്. 22-ാം മിനിറ്റിൽ ജീസസ് നവാസിന്റെ ഗോളിൽ സെവിയ്യയാണ് ആദ്യം മുന്നിലെത്തിയത്. 26-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ആദ്യഗോൾ. ബാഴ്സ ഒപ്പമെത്തുകയും ചെയ്തു. 42-ാം മിനിറ്റിൽ മാർഴ്സെഡോ വീണ്ടും സെവിയ്യയെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റിൽ ബോക്സിന്റെ വക്കിൽ നിന്നെടുത്ത ഒരു വളഞ്ഞുപുളഞ്ഞുപാഞ്ഞ കിക്ക് കൊണ്ട് മെസ്സി വീണ്ടും ബാഴ്സയെ ഒപ്പമത്തെിച്ചു. 85-ാം മിനിറ്റിൽ ബോക്സിന്റെ മധ്യത്തിൽ നിന്നെടുത്ത ഇടങ്കാല ഷോട്ടിൽ ഹാട്രിക് തികച്ച മെസ്സി ആദ്യമായി ബാഴ്സയെ മുന്നിലെത്തിച്ചു. ഈ സീസണിൽ ലാ ലീഗയിൽ മെസ്സി നേടുന്ന ഇരുപത്തിയഞ്ചാം ഗോൾ. സീസണിൽ 32 മത്സരങ്ങളിൽ നിന്നു നേടുന്ന 33-ാം ഗോൾ കൂടിയാണിത്. കരിയറിൽ മെസ്സിയുടെ 650-ാം ഗോൾ കൂടിയായിരുന്നു ഇത്. ബാഴസയ്ക്കുവേണ്ടി 585 ഉം അർജന്റീനയ്ക്കുവേണ്ടി 65 ഉം. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ മെസ്സിയുടെ ത്രൂ ബോൾ പിടിച്ചെടുത്ത് തൊടുത്ത ഷോട്ടിലൂടെ ലൂയിസ് സുവാരസ് പട്ടിക തികയ്ക്കുകയും ചെയ്തു. തോൽവിയോടെ 37 പോയിന്റുള്ള സെവിയ്യഅഞ്ചാം സ്ഥാനത്തായി. മറ്റ് മത്സരങ്ങളിൽ ഗറ്റാഫെ റയോ വല്ലെസാനോയെ രണ്ടിനെതിരേ ഒരു ഗോളിനും അത്ലറ്റിക്കോ ബിൽബാവോ ഐബറിനെ ഏകപക്ഷീയമായ ഒരു ഗോളിനും തോൽപിച്ചപ്പോൾ അൽവേസും സെൽറ്റ വിഗോയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. ഈ ജയത്തോടെ ഗറ്റാഫെ 39 പോയിന്റുമായി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. Content Highlights:LionelMessi Hatrick Barcelona Spanish La Liga Sevilla
from mathrubhumi.latestnews.rssfeed https://ift.tt/2SW14ct
via
IFTTT
No comments:
Post a Comment