കോഴഞ്ചേരി അക്രമത്തിൽ കൊല്ലപ്പെട്ടത് ഐ.എൻ.ടി.യു.സി. പ്രവർത്തകൻ; പിന്നിൽ സി.പി.എമ്മെന്ന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

കോഴഞ്ചേരി അക്രമത്തിൽ കൊല്ലപ്പെട്ടത് ഐ.എൻ.ടി.യു.സി. പ്രവർത്തകൻ; പിന്നിൽ സി.പി.എമ്മെന്ന് കോൺഗ്രസ്

കോഴഞ്ചേരി: കുരങ്ങുമലയിൽ വെള്ളിയാഴ്ച രാത്രി നടന്ന അക്രമത്തിൽ കൊല്ലപ്പെട്ടത് ചരിവുകാലായിൽ മറിയയുടെ മകൻ പ്രവീൺ രാജ് (റിജോ-30). ഇദ്ദേഹം ഐ.എൻ.ടി.യു.സി. പ്രവർത്തകനാണെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. അക്രമത്തിനുപിന്നിൽ സി.പി.എം. പ്രവർത്തകരാെണന്നും സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ളത് സി.പി.എം. പ്രവർത്തകരുമാെണന്ന് ആരോപിച്ച് കോൺഗ്രസ് പ്രകടനം നടത്തി. ആരോപണം ശക്തമായി നിഷേധിച്ചും കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും സി.പിഎമ്മും രംഗത്തെത്തി. ഇതോടെ കുരങ്ങുമല അക്രമം രാഷ്ട്രീയവിവാദമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. 10 പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുെണ്ടന്നും ഇവരുടെ രാഷ്ട്രീയസ്വഭാവം വ്യക്തമായിട്ടിെല്ലന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി പള്ളിയിലെ റാസ കാണാൻ എത്തിയവർ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് സംഘംചേർന്നുള്ള സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. കുത്തേറ്റ പ്രവീൺ രാജിനെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി. പ്രദീപ് കുമാർ എന്നിവർ വെള്ളിയാഴ്ചതന്നെ സ്ഥലം സന്ദർശിച്ചു. വിരലടയാളവിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ആറന്മുള എസ്.എച്ച്.ഒ. ബി.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങൾ ഉൾപ്പെടെ എല്ലായിടത്തും അറിയിപ്പ് നൽകിയതായി പത്തനംതിട്ട ഡിവൈ.എസ്.പി. എസ്.റഫീഖ് പറഞ്ഞു. മരിച്ച പ്രവീൺ രാജിന്റെ ശവസംസ്കാരം ഞായറാഴ്ച രണ്ടിന് നടക്കും. Content Highlights:intuc worker killed in an attack in kozhancheri


from mathrubhumi.latestnews.rssfeed https://ift.tt/2NnbpIF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages