തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും മതിയായ പ്രാതിനിധ്യമുണ്ടാകണമെന്ന് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നിർദേശം. സിറ്റിങ് എം.പി.മാരുടെ കാര്യത്തിൽ ജയസാധ്യതകൂടി പരിഗണിച്ച് തീരുമാനമെടുക്കാം. ഘടകകക്ഷിചർച്ച പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനും രാഹുൽ നിർദേശിച്ചു. 16 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നതെങ്കിൽ രണ്ടുവനിതകളുണ്ടാകും. യുവജനപ്രാതിനിധ്യം രണ്ടോ മൂന്നോ പേരിലെത്താം. കൊച്ചിയിൽ ബൂത്തുപ്രസിഡന്റുമാരുടെ യോഗത്തിലാണ് സ്ഥാനാർഥിനിർണയ നയം രാഹുൽ വ്യക്തമാക്കിയത്. സിറ്റിങ് എം.പി.മാരിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇപ്രാവശ്യം മത്സരരംഗത്തുണ്ടാകില്ല. മറ്റുള്ളവർ മത്സരിച്ചേക്കും. എ.ഐ.സി.സി. നടത്തുന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.പി.സി.സി. സിറ്റിങ് എം.പി.മാരുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. കഴിഞ്ഞപ്രാവശ്യം മത്സരിച്ച രണ്ട് വനിതാസ്ഥാനാർഥികളും തോറ്റു. സ്ത്രീകൾക്ക് സീറ്റുനൽകിയെന്ന പേരിനപ്പുറം ജയമുറപ്പുള്ള സീറ്റുകൾ നീക്കിവെക്കണമെന്നാണ് മഹിളാകോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്. ഇപ്രാവശ്യം വയനാട്ടിലേക്ക് ഷാനിമോൾ ഉസ്മാനാണ് മുൻതൂക്കം. കെ.സി. വേണുഗോപാൽ വയനാട്ടിലേക്ക് മാറിയാൽ ആലപ്പുഴയിലേക്കും ഷാനിമോൾ പരിഗണിക്കപ്പെടും. കാസർകോട്ടേക്ക് മഹിളാകോൺഗ്രസിന്റെ ദേശീയ ഭാരവാഹി ഫാത്തിമ റോസ്നയെയും പരിഗണിക്കുന്നു. യുവജനങ്ങളിൽ കോഴിക്കോട്ട് ടി. സിദ്ദിഖ്, ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ, കെ.എം. അഭിജിത് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. പി.സി. വിഷ്ണുനാഥിനെ ആലപ്പുഴയിലേക്കും പരിഗണിച്ചേക്കും. സീറ്റുവിഭജനത്തിനുള്ള ഉഭയകക്ഷിചർച്ചയ്ക്കൊപ്പം സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചയും നടക്കും. ഓരോ മണ്ഡലത്തിലേക്കും മൂന്നുവീതം പേരുകൾ നിർദേശിക്കാനാണ് എ.ഐ.സി.സി. നിർദേശം. ഫെബ്രുവരി 25-നകം സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് ശ്രമം. അനിവാര്യരല്ലാത്ത സിറ്റിങ് എം.പി.മാരെ മാറ്റി യുവജനങ്ങൾക്ക് കൂടുതൽ സീറ്റുനൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥികൾ 25-നകം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിനിർണയം ഫെബ്രുവരി 25-നകം പൂർത്തിയാവും. യു.ഡി.എഫിൽ ഇതുവരെ സീറ്റുചർച്ചയൊന്നും നടന്നിട്ടില്ല. യു.ഡി.എഫിലെ ചർച്ചകൾ പത്തിന് തുടങ്ങും. ലീഗിന്റെ മൂന്നാമതൊരു സീറ്റും ചർച്ചയിൽ വരും. കേരള കോൺഗ്രസിലെ ഭിന്നതയിൽ കോൺഗ്രസ് ഇടപെടില്ല. അത് പരിഹരിക്കാനുള്ള ശക്തി കേരളാകോൺഗ്രസിനുണ്ട്. -രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ്
from mathrubhumi.latestnews.rssfeed http://bit.ly/2S3Hdb0
via
IFTTT
No comments:
Post a Comment