ന്യൂഡൽഹി: കരസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽനിന്ന് 73,000 തോക്കുകൾ അടിയന്തരമായി വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിന്റെ പച്ചക്കൊടി. 3600 കിലോമീറ്ററോളം വരുന്ന ചൈനാ അതിർത്തിയിൽ വിന്യസിച്ചിട്ടുള്ള സൈന്യത്തിനായാണ് തോക്കു വാങ്ങുന്നത്. പ്രതിരോധമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിലുള്ള ഉത്തതതലസമിതി ശനിയാഴ്ചയാണ് അമേരിക്കൻ കമ്പനിയായ സിഗ്സവറിൽനിന്ന് തോക്കുവാങ്ങാൻ അനുമതി നൽകിയത്. അമേരിക്കയുടെയും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെയും സൈന്യം ഉപയോഗിക്കുന്ന തോക്കാണിത്. അടിയന്തരമായി ഇവ വാങ്ങാനാണ് നീക്കം. കരാറിന്റെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനമാവും. കരാർ നിലവിൽവന്ന് ഒരുവർഷത്തിനകം തോക്കുകൾ ഇന്ത്യക്കു കൈമാറുമെന്നാണ് സൂചന. ഈ തോക്ക് എത്തുന്നതോടെ കരസേന ഉപയോഗിക്കുന്ന ഇൻസാസ് തോക്ക് ഒഴിവാക്കും. സിഗ്സവർ തോക്കുകളെന്ന ആവശ്യം കരസേന പ്രതിരോധമന്ത്രാലയത്തിനു മുമ്പിൽ വെച്ചിട്ട് ഏറെക്കാലമായി. പാകിസ്താനിൽനിന്നും ചൈനയിൽ നിന്നുമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് ഇക്കാര്യത്തിൽ വേഗം നടപടിയെടുക്കാൻ നിർദേശിച്ചിട്ടുള്ളത്. ഏഴുലക്ഷം തോക്കും 44,000 ചെറുയന്ത്രത്തോക്കും 44,600 കാർബീൻ തോക്കും വാങ്ങുന്നതിന് 2017 ഒക്ടോബറിൽ സേന നടപടി തുടങ്ങിയിരുന്നു. പശ്ചിമബംഗാളിലെ ഇഷാപുരിലുള്ള പൊതുമേഖലാ തോക്കുനിർമാണ കേന്ദ്രത്തിൽ നിർമിച്ച തോക്ക് വേണ്ടെന്ന് 18 മാസം മുമ്പ് സേന പറഞ്ഞിരുന്നു. ഈ തോക്ക് വെടിവെപ്പു പരീക്ഷണത്തിൽ പരാജയപ്പെട്ടതിനാലായിരുന്നു തീരുമാനം. ഇതേത്തുടർന്ന് അന്താരാഷ്ട്ര ആയുധ വിപണിയിൽനിന്ന് പറ്റിയ തോക്ക് കണ്ടെത്തുന്നതിന് സൈന്യം ശ്രമിച്ചുവരികയായിരുന്നു. Content Highlights:India to buy 73000 modern guns from US
from mathrubhumi.latestnews.rssfeed http://bit.ly/2DQ5U1N
via
IFTTT
No comments:
Post a Comment