റാലിയിൽ തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പ്രസംഗം അവസാനിപ്പിച്ച് മോദി കൊൽക്കത്ത: തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ സി.ബി.ഐ. എന്നുകേൾക്കുമ്പോൾ എന്തിന് പേടിക്കുന്നെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം. ദുർഗാപ്പുരിൽ ബഹുജനറാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ യോഗത്തിലെ തിരക്കുകാണുമ്പോൾ മനസ്സിലാകുന്നുണ്ട് ദീദിയുടെ വെപ്രാളത്തിന്റെ രഹസ്യമെന്നും മോദി പറഞ്ഞു. ഠാക്കൂർനഗറിലെ പ്രധാനമന്ത്രിയുടെ റാലിയിൽ തിക്കും തിരക്കും നിയന്ത്രണാതീതമായതിനെത്തുടർന്ന് 15 മിനിറ്റ് മാത്രം പ്രസംഗിച്ച് മോദി മടങ്ങി. രഥയാത്രകൾ തടഞ്ഞും ഹെലികോപ്റ്റർ ഇറക്കാൻ സമ്മതിക്കാതെയും ബി.ജെ.പി.യെ ഒതുക്കാമെന്ന് കരുതേണ്ട. എത്രകണ്ട് അമർത്താൻ ശ്രമിക്കുന്നുവോ അത്രകണ്ട് ബി.ജെ.പി. ഇവിടെ വളരും. തൃണമൂലിനെ തള്ളിക്കളയാൻ ബംഗാൾ തയ്യാറായിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണംതട്ടുന്ന സിൻഡിക്കേറ്റ് രാജാണിവിടെ -മോദി കുറ്റപ്പെടുത്തി. പൗരത്വഭേദഗതി ബില്ലിനുവേണ്ടിയും മോദി പിന്തുണയഭ്യർഥിച്ചു. വിഭജനത്തിന് കാരണക്കാരായവർ അതുകാരണം പീഡനമനുഭവിച്ചവർക്കുവേണ്ടി ഒന്നും ചെയ്തില്ല. ഹിന്ദുക്കളും സിഖുകാരും പാർസികളുമെല്ലാം അവർ ചെന്നുപെട്ടയിടങ്ങളിൽ പീഡനത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. ഇവരെ തിരിച്ചുകൊണ്ടുവരാൻ വേണ്ടതെല്ലാം ചെയ്യണം -മോദി പറഞ്ഞു. മാട്ടുവാ സമുദായസംഘടന സംഘടിപ്പിച്ച ഠാക്കൂർനഗറിലെ യോഗത്തിന് ഉദ്ദേശിച്ചതിലും കൂടുതൽ ജനങ്ങൾ എത്തിയതോടെയാണ് മോദിക്ക് പ്രസംഗം നിർത്തേണ്ടിവന്നത്. പിന്നിൽനിന്നുള്ള തിരക്ക് അനിയന്ത്രിതമായതോടെ പലതവണ മോദി ജനക്കൂട്ടത്തോട് ശാന്തരാകാൻ അഭ്യർഥിച്ചെങ്കിലും നടന്നില്ല. തുടർന്ന് അദ്ദേഹം പ്രസംഗം നിർത്തുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ഏതാനും സ്ത്രീകളും കുട്ടികളും ബോധംകെട്ടുവീഴുകയും ചെയ്തു. Content Highlights:Mamtha Against Modi
from mathrubhumi.latestnews.rssfeed http://bit.ly/2Uz6KWj
via
IFTTT
No comments:
Post a Comment