ബെംഗളൂരു: മലബാറിൽനിന്നുള്ള യാത്രികരെ ദുരിതത്തിലാക്കി യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ നിന്നാക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. റെയിൽവേയുടെ നടപടിക്കെതിരേ വിവിധ മലയാളിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സംഘടനകൾ അറിയിച്ചു. യശ്വന്തപുരയിൽനിന്ന് ശിവമൊഗയ്ക്ക് പുതിയതായി തുടങ്ങുന്ന ദ്വൈവാര ശതാബ്ദി എക്സ്പ്രസിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് കണ്ണൂരിലേക്കുള്ള തീവണ്ടി തിങ്കളാഴ്ച മുതൽ ബാനസവാടിയിൽനിന്ന് ആക്കുന്നത്. എന്നാൽ, വടക്കേമലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയെ യശ്വന്തപുരത്തുനിന്ന് ബാനസവാടിയിലേക്ക് മാറ്റുന്നതിനുപകരം ബീദറിലേക്കുള്ള തീവണ്ടി മാറ്റണമെന്ന് മലയാളികൾ ആവശ്യപ്പെട്ടു. കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമാണ് റെയിൽവേ അവഗണന കാട്ടുന്നതെന്നും അവർ ആരോപിച്ചു. ബെംഗളൂരു സിറ്റി റെയിൽവേ ടെർമിനലിൽ പുതിയ തീവണ്ടികൾക്ക് സൗകര്യമില്ലാതെ വന്നതോടെയായിരുന്നു യശ്വന്തപുരയിൽ ടെർമിനൽ പ്രവർത്തനം തുടങ്ങിയത്. ഇവിടെനിന്ന് പുറപ്പെടാൻ തുടങ്ങിയ ആദ്യ തീവണ്ടികളിൽ ഒന്നാണ് യശ്വന്തപുര - കണ്ണൂർ എക്സ്പ്രസ്. അതിന് ശേഷം ഇവിടെ നിന്ന് ബീദർ, ഷോലാപൂർ, ശിവമൊഗ, ഹാസൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള തീവണ്ടികളും സർവീസ് തുടങ്ങി. ഇപ്പോൾ യശ്വന്തപുര ടെർമിനലിലും സൗകര്യം കുറഞ്ഞതോടെ യെലഹങ്ക, കന്റോൺമെന്റ്, ബാനസവാടി എന്നിവിടങ്ങളിൽ പുതിയ ടെർമിനലുകൾ പ്രവർത്തനം തുടങ്ങാൻ റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. Content Highlights:Malayali Groups Protest Against Railway
from mathrubhumi.latestnews.rssfeed http://bit.ly/2S2v1Y1
via
IFTTT
No comments:
Post a Comment