മാണിക്ക് രണ്ടാം സീറ്റെങ്കിൽ ലീഗിന്‌ മൂന്നാം സീറ്റ്; ഇളവുതേടി കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

മാണിക്ക് രണ്ടാം സീറ്റെങ്കിൽ ലീഗിന്‌ മൂന്നാം സീറ്റ്; ഇളവുതേടി കോൺഗ്രസ്

തിരുവനന്തപുരം: കേരള കോൺഗ്രസിന് രണ്ടാംസീറ്റ് അനുവദിച്ചാൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ്‌ നൽകേണ്ടിവരുമെന്ന് കോൺഗ്രസ്. കൂടുതൽ സീറ്റുചോദിക്കുന്ന ഘടകകക്ഷികൾക്കുമുമ്പിൽ ഇതുപറഞ്ഞ് കോൺഗ്രസ് കൈമലർത്തുന്നു. ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ പരമാവധി സീറ്റ്‌ സംഘടിപ്പിക്കേണ്ട ഘട്ടത്തിൽ വിട്ടുവീഴ്ചചെയ്യണമെന്ന് ഘടകകക്ഷികളോട് അഭ്യർഥിക്കുകയാണ് പാർട്ടി.യു.ഡി.എഫിലെ സീറ്റുവിഭജന ചർച്ചയ്ക്ക്‌ വ്യാഴാഴ്ച തുടക്കമാകും. കേരള കോൺഗ്രസ് രണ്ടാമതൊരു സീറ്റും മുസ്‌ലിംലീഗ് മൂന്നാമതൊരു സീറ്റുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഇത്തവണ സീറ്റുവിഹിതം കൂട്ടാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.കേരള പര്യടനത്തിനുമുമ്പുള്ള സന്ദർശനമെന്ന നിലയിലാണെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് സീറ്റുതർക്കം പരിഹരിക്കുന്നതിനാണ്. ലീഗിന് മൂന്നാംസീറ്റിന് അർഹതയുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണ്ടത് കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യണമെന്നാണ് ആവശ്യം. മൂന്നുസീറ്റിനുള്ള ലീഗിന്റെ അർഹത അംഗീകരിച്ചുതന്നെ അവകാശവാദത്തിൽ ബലംപിടിക്കരുതെന്ന നിലയിലാണ് കെ. മുരളീധരന്റെ അഭിപ്രായ പ്രകടനവും.ഇക്കാര്യം പരസ്യമായ തർക്കത്തിലേക്ക്‌ കൊണ്ടുപോകാൻ ലീഗ് തയ്യാറായിട്ടില്ല. സീറ്റുസംബന്ധിച്ച ചർച്ചകൾ രമ്യമായി തീരുമെന്ന് പറഞ്ഞതല്ലാതെ സീറ്റുതർക്കം മുന്നണിബന്ധത്തെ ബാധിക്കരുതെന്ന നിർബന്ധം ലീഗും പ്രകടിപ്പിക്കുന്നു. അഞ്ചാംമന്ത്രിസ്ഥാനം ചോദിച്ചത് ന്യൂനപക്ഷങ്ങൾ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ട അനുഭവംകൂടി കണക്കിലെടുത്താണ് ഈ കരുതൽ.കേരള കോൺഗ്രസിലെ ഉൾപ്പാർട്ടി പ്രശ്നമാണ് രണ്ടാംസീറ്റിനായി ജോസഫ് ഗ്രൂപ്പ് രംഗത്തുവരാൻ കാരണം. ജോസഫ് ഗ്രൂപ്പ് ലയിക്കുമ്പോൾ സ്ഥാനങ്ങളും മറ്റും തുല്യമായി വീതിക്കാമെന്നായിരുന്നു ധാരണ. അത്‌ തെറ്റി. മൂന്നിൽ രണ്ട് മാണി ഗ്രൂപ്പിനും മൂന്നിലൊന്ന് ജോസഫ് ഗ്രൂപ്പിനുമെന്നായി. രാജ്യസഭാസീറ്റും പാർട്ടി ചെയർമാൻ സ്ഥാനവും പാർട്ടി ലീഡറും എല്ലാം മാണി ഗ്രൂപ്പിനാണ്. ഇനി കിട്ടുന്ന ലോക്‌സഭാസീറ്റെങ്കിലും വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം.ജോസഫ് ഗ്രൂപ്പ് ലയിക്കുമ്പോൾ യു.ഡി.എഫ്. അത് സ്വാഗതം ചെയ്തിരുന്നില്ലെന്നാണ് മാണിവിഭാഗം പറയുന്നത്. ലയനത്തിന്റെ പേരിൽ കൂടുതൽ സ്ഥാനങ്ങൾ ചോദിക്കരുതെന്നായിരുന്നു കോൺഗ്രസ് നിലപാട്. അതുകൊണ്ടുതന്നെ ജോസഫ് ഗ്രൂപ്പ് വന്നതിന്റെ പേരിൽ സീറ്റൊന്നും കൂടുതൽ കിട്ടിയിട്ടില്ല. മാത്രമല്ല ഫ്രാൻസിസ് ജോർജടക്കം പുതിയ പാർട്ടി രൂപവത്കരിച്ച് പുറത്തുപോയപ്പോൾ ജോസഫ് ഗ്രൂപ്പ് ശോഷിച്ചെന്നും അവർ പറയുന്നു.കോൺഗ്രസ് ഇടപെടുമോ?കേരള കോൺഗ്രസിലെ പ്രശ്നം സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെങ്കിലും ഇടപെടേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ്. സീറ്റ് സംബന്ധിച്ച തർക്കം പൊട്ടിത്തെറിയിലേക്ക്‌ പോയേക്കാമെന്ന് കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജോസഫ് ഗ്രൂപ്പ് മുന്നണിക്ക് പുറത്തുപോകാതിരിക്കാനുള്ള വഴി കോൺഗ്രസ് തേടും. കേരള കോൺഗ്രസിന് ലഭിക്കുന്ന ലോക്‌സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് ലഭിച്ചാൽ പ്രശ്നം തീരുമെന്നാണ് പ്രതീക്ഷ.


from mathrubhumi.latestnews.rssfeed http://bit.ly/2UxVTvK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages