കൊല്ലം : സെൻസേഷണലിസവും പണംവാങ്ങി വാർത്ത നൽകലും പക്ഷപാതിത്വവും ആധുനിക മാധ്യമപ്രവർത്തനത്തിന്റെ ജീർണമുഖങ്ങളാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. സെൻസേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമപ്രവർത്തനം ആപത്താണെന്നും അദ്ദേഹം പറഞ്ഞു.സാമൂഹികമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതിയും സത്യവും വേർതിരിച്ചെടുക്കാൻ മാധ്യമപ്രവർത്തകർ ജാഗ്രത കാട്ടണം. കൊല്ലം പ്രസ് ക്ലബ്ബിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.മാധ്യമപ്രവർത്തനം പരിപാവനമായ തൊഴിലാണ്. മാധ്യമങ്ങൾ പലപ്പോഴും ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ വിസ്മരിക്കുകയാണ്. പാർലമെന്റിൽ വിവിധവിഷയങ്ങളെക്കുറിച്ച് ഗൗരവമുള്ള ചർച്ചകൾ നടന്നാൽ അതിനെപ്പറ്റിയൊന്നും പറയാതെ ഏതെങ്കിലും പ്രശ്നത്തിൽ ബഹളവും ഇറങ്ങിപ്പോക്കുമുണ്ടെങ്കിൽ അതുമാത്രം പ്രാധാന്യത്തോടെ നൽകുന്നതാണ് ഇപ്പോഴത്തെ രീതി. എല്ലാത്തിനെയും വിപരീതാത്മകമായി കാണുന്നതിനുപകരം രാജ്യം അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്നങ്ങൾക്കുനേരേ മാധ്യമപ്രവർത്തകർ കണ്ണുതുറക്കണം.കാർഷികരംഗത്തെ പ്രശ്നങ്ങൾ, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വികസനപരമായ അസന്തുലിതാവസ്ഥ, ലിംഗനീതി, സ്ത്രീസുരക്ഷ, ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയ കാര്യങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം.സ്വാതന്ത്ര്യസമരകാലത്ത് കോളനി ഭരണത്തിനെതിരേ ജനങ്ങളെ അണിനിരത്തുന്നതിൽ മാധ്യമങ്ങൾ സുപ്രധാന പങ്കുവഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അടിച്ചേൽപ്പിക്കപ്പെട്ട സെൻസർഷിപ്പിനെതിരേ ചില പത്രങ്ങൾ നടത്തിയ പോരാട്ടം സ്മരണീയമാണ്.മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ കാവലാളായി പ്രവർത്തിക്കണം. ഭരണഘടനാപരമായി മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമൊക്കെയുണ്ടെങ്കിലും അതിനൊക്കെ പരിധിയുണ്ട്. മാധ്യമപ്രവർത്തനങ്ങൾക്ക് ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ട സമയമായി. വികസനോന്മുഖമായിരിക്കണം അവരുടെ കാഴ്ചപ്പാടുകൾ.ഗവർണർ പി.സദാശിവം, മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എൻ.കെ.പ്രേമചന്ദ്രൻ എം.പി., പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു എന്നിവർ സംസാരിച്ചു. എം.എൽ.എ. മാരായ എം.മുകേഷ്, എം.നൗഷാദ്, എൻ.വിജയൻ പിള്ള, മേയർ വി.രാജേന്ദ്രബാബു, കെ.യു.ഡബ്യു.ജെ. ജനറൽ സെക്രട്ടറി സി.നാരായണൻ എന്നിവർ സംബന്ധിച്ചു.
from mathrubhumi.latestnews.rssfeed http://bit.ly/2GjPFf4
via
IFTTT
No comments:
Post a Comment