തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മിഷൻ മൂന്നുമാസത്തിനുള്ളിൽ നിലവിൽവരും. ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നാം ശമ്പളക്കമ്മിഷനാണ് ഇനി വരുന്നത്. പത്താം കമ്മിഷന്റെ ശുപാർശ അംഗീകരിച്ച് 2014 ജൂലായ് മുതലാണ് വർധിച്ച ശമ്പളം നൽകിയത്. അഞ്ചുവർഷത്തിലൊരിക്കലാണ് ശമ്പളം കൂട്ടുന്നത്. ഇതനുസരിച്ച് ഈ വർഷം ജൂലായ് മുതൽ ശമ്പളവർധന നടപ്പാക്കണം. കമ്മിഷനെ നിയമിച്ചാൽ റിപ്പോർട്ട് നൽകാൻ ഒരുവർഷം അനുവദിക്കും. സർക്കാരുകളുടെ അവസാന കാലത്ത് കമ്മിഷൻ റിപ്പോർട്ട് നൽകുകയും അതംഗീകരിക്കുകയുമാണ് പതിവ്. ഇത്തവണ സർക്കാരിന്റെ അവസാനകാലംവരെ കാക്കാതെ പരിഷ്കരണനടപടി പൂർത്തിയാക്കാനാണ് ധനവകുപ്പിന്റെ ശ്രമം. ശമ്പളവർധന കുടിശ്ശികയായ ഈ വർഷം ജൂലായ് മുതൽ മുൻകാലപ്രാബല്യത്തോടെ പരിഷ്കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഈ നിലപാട് അംഗീകരിച്ചാവും ശമ്പളപരിഷ്കരണം. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷൻ ശുപാർശ നടപ്പാക്കിയപ്പോൾ അഞ്ചുവർഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അഞ്ചുവർഷം കൂടുമ്പോൾ ശമ്പളം പരിഷ്കരിക്കുന്നത് നിർത്തി പത്തുവർഷത്തിൽ ഒരിക്കലാക്കണമെന്ന് കമ്മിഷൻ ശുപാർശചെയ്തിരുന്നു. എന്നാൽ, ഈ ശുപാർശ സർക്കാർ അംഗീകരിച്ചില്ല. പത്താംകമ്മിഷന്റെ ശുപാർശകൾ നടപ്പാക്കിയ 2016-17ൽ കേരളം ശമ്പളവും പെൻഷനും നൽകാൻ 43650 കോടിരൂപ ചെലവിട്ടെന്നാണ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ക്ഷാമബത്ത കുടിശ്ശിക: ചെലവ് 1200 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശികയായ രണ്ടുഗഡു ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. വർഷം 1200 കോടിരൂപയുടെ അധികബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. Content Highlights:kerala pay revision commission
from mathrubhumi.latestnews.rssfeed http://bit.ly/2t0EC2q
via
IFTTT
No comments:
Post a Comment