ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാം; നിര്‍മിത ബുദ്ധി വികസിപ്പിച്ച് മദ്രാസ് ഐഐടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാം; നിര്‍മിത ബുദ്ധി വികസിപ്പിച്ച് മദ്രാസ് ഐഐടി

ചെന്നൈ: കുംഭമേള, ഹജ്ജ്, മണ്ഡലകാലം പോലെ ആൾത്തിരക്കുള്ള അവസരങ്ങളിൽ തിരക്ക് എളുപ്പം കൈകാര്യം ചെയ്യാൻ കഴിവുള്ള അൽഗൊരിതം വികസിപ്പിച്ച് ഐഐടി മദ്രാസ്. ഈ കംപ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏത് മേഖലയിലാണ് പോലീസുകാരെ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതെന്നും തിരക്ക് ക്രമീകരിക്കേണ്ടതെന്നും കണ്ടെത്താനാവും. ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ എൽഫിൻസ്റ്റോൺ ബ്രിഡ്ജ് ദുരന്തം സംഭവിച്ച പശ്ചാത്തലത്തിലാണ് ആൾക്കൂട്ടത്തെ തുടർന്നുണ്ടാവുന്ന ദുരന്തങ്ങൾ തടയാൻ അതിന്റെ ഭൗതിക ശാസ്ത്രം അറിഞ്ഞാൽ മതിയാവുമെന്ന് ഞങ്ങൾ ചിന്തിച്ചത്. ഐഐടി മദ്രാസിലെ പ്രൊഫസർ മഹേഷ് പഞ്ചഗ്നുല പറഞ്ഞു. ആൾക്കൂട്ടത്തിലെ പരിഭ്രാന്തി എവിടെ ആരംഭിക്കുമെന്നും അത് എവിടേക്ക് വ്യാപിക്കുമെന്നുമെല്ലാം അറിഞ്ഞാൽ അത് തടയാനുള്ള വഴികളും ലഭിക്കും. ആൾക്കൂട്ട പരിഭ്രാന്തികൾ ആരംഭിക്കുന്നതിന് വ്യക്തമായ രീതികളുണ്ട്. അത് തുടക്കത്തിലെ തിരിച്ചറിയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഹേഷ് പറഞ്ഞു. സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഗവേഷകർ. ഇതിന്റെ ചിലവ് കുറവാണെന്നും, നിലവിൽ ലഭ്യമായ വിഭവങ്ങൾ തന്നെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്താനാവുമെന്നും ഗവേഷകർ പറഞ്ഞു. Content Highlights:Algorithm That Can Control The heavy crowd Thanks To IIT Madras


from mathrubhumi.latestnews.rssfeed https://ift.tt/2U23lPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages