ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടുതല്‍ വീഡിയോ ജെയ്‌ഷെ മുഹമ്മദ് പുറത്തുവിടും. സംഘടനയിലേക്ക് കൂടുതല്‍ യുവാക്കളെ വീഡിയോ കാണിച്ച് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പുറത്തുവിടുന്നത്. സി.ആര്‍.പി.എഫ് വാഹന വ്യുഹത്തിലേക്ക് ചാവേറായി കാറോടിച്ച് കയറ്റിയ ആദില്‍ അഹമ്മദ് ദറിന്റെ വീഡിയോ ജെയ്‌ഷെ മുഹമ്മദ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ആക്രണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കൂടുതല്‍ വീഡിയോകള്‍ പുറത്തുവിടാനാണ് നീക്കം.
പുല്‍വാമ ആക്രമണത്തിനായി നടത്തിയ തയ്യാറെടുപ്പുകളുടെ വീഡിയോകള്‍ സഹിതം ജെയ്‌ഷെ പുറത്തുവിടും. ആക്രമണം നടത്തിയ 20 വയസുകാരന്‍ ആദില്‍ മുഹമ്മദിനെ ധീരനായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചരണങ്ങളും ജെയ്‌ഷെ നടത്തും.
വീഡിയോ പുറത്തുവിടുന്നതിലൂടെ തീവ്രസ്വഭാവമുള്ള കൂടുതല്‍ കശ്മീരി യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ജെയ്‌ഷെയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ 50-60 യുവാക്കളെ കശ്മീരില്‍ നിന്ന് ജെയ്‌ഷെ മുഹമ്മദ് റിക്രൂട്ട് ചെയ്തിരുന്നു. ഹിസ്ബുള്‍ മുജാഹിദീനെക്കുറിച്ച് അടുത്തിടെ പുറത്തു വന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം കശ്മീര്‍ താഴ്‌വരയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചിരിക്കുകയാണ്. കൂടാതെ പ്രാദേശിക പിന്തുണയും വര്‍ധിച്ചിട്ടുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പ് കശ്മീരിലെ ചൗക്കിബാല്‍, തങ്ധര്‍ മേഖലകളില്‍ സുരക്ഷാ സൈനികരെയും സൈനിക വാഹനങ്ങളെയും ലക്ഷ്യമിട്ട് ഹിസ്ബുളും ജെയ്‌ഷെയും കൂടുതല്‍ ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഒരു സ്‌കോര്‍പിയോ വാഹനം തയ്യാറാക്കിയിട്ടുണ്ട്. ഈ വാഹനത്തില്‍ ആമ്രകണം നടത്താനുള്ള തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്ത് നിയന്ത്രണരേഖയ്ക്ക് സമീപം തമ്പടിച്ചിരിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
from mangalam.com https://ift.tt/2GzF4O9
via IFTTT
No comments:
Post a Comment