ലണ്ടന്‍: അടുത്തുവരുന്ന ലോകകപ്പില്‍ പാക്കിസ്ഥാനെ വിലക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് ബിസിസിഐ. ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഇന്ത്യ ആവശ്യമുയര്‍ത്തിയാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അപേക്ഷ സമര്‍പ്പിച്ചുവെന്ന വാര്‍ത്തകള്‍ തള്ളിയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഐസിസി ബോര്‍ഡില്‍ നിലവില്‍ ഇന്ത്യയ്ക്ക് ഭൂരിപക്ഷ പിന്തുണയില്ലാത്തതിനാല്‍ ബിസിസിഐ ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാലും മറ്റ് അംഗങ്ങളുടെ പിന്തുണ കിട്ടാനിടയില്ല. ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന അംഗ രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐസിസി ഭരണഘടന അനുസരിച്ച് അവകാശമുണ്ടെന്നിരിക്കെ ഇന്ത്യ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാലും പിന്തുണ കിട്ടാനിടയില്ലെന്ന് വ്യക്തമാണ്.
അതിനാല്‍ തന്നെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള നീക്കത്തിന് തയാറാല്ലെന്ന് ബിസിസിഐ പ്രതിനിധി ഇതിനുപുറമെ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയാല്‍ അത് 2021ലെ ചാമ്പ്യന്‍സ് ട്രോഫി, 2023ലെ ഏകദിന ലോകകപ്പ് ആതിഥേയത്വത്തിന് തിരിച്ചടിയാവുകയും ചെയ്യും.അതേസമയം, വിഷയത്തില്‍ എന്തു തരത്തിലുള്ള ഇടപെടലാണ് നടത്താനാവുകയെന്നത് ചര്‍ച്ച ചെയ്യാനായി ബിസിസിഐ ഇടക്കാല ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരുമെന്ന് സിമിതി അംഗമായ ഡയാന എഡുല്‍ജി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യങ്ങളടക്കം ഇടക്കാല ഭരണസമിതി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.
from mangalam.com https://ift.tt/2U4CG5e
via IFTTT
No comments:
Post a Comment