പുല്‍വാമ പാഠമായി; അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് ഇനി കശ്മീരിലേക്ക് വ്യോമമാര്‍ഗം യാത്ര ചെയ്യാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

പുല്‍വാമ പാഠമായി; അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് ഇനി കശ്മീരിലേക്ക് വ്യോമമാര്‍ഗം യാത്ര ചെയ്യാം

ന്യൂഡല്‍ഹി: കശ്മീരിലെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വ്യോമമാര്‍ഗം കൊണ്ടു പോകാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കശ്മീരിലേക്ക് ഡ്യൂട്ടിക്ക് പോകുമ്പോഴും അവധിക്ക് തിരികെ വരുമ്പോഴും സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് പാരാമിലിട്ടറി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഇനി വ്യോമ മാര്‍ഗം സഞ്ചരിക്കാം. അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വ്യോമ മാര്‍ഗമുള്ള നീക്കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്‍കി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കേന്ദ്ര ആംഡ് പോലീസ് ഫോഴ്‌സിലെ 7.8 ലക്ഷത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനപ്പെടുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ തലവന്‍മാരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ തന്നെ വാര്‍ത്ത പുറത്തുവിട്ടു.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇക്കഴിഞ്ഞ ആഴ്ച പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ റോഡ് മാര്‍ഗം യാത്ര ചെയ്യവെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ വ്യോമമാര്‍ഗം കൊണ്ടുപേകാതെ റോഡ് മാര്‍ഗം കൊണ്ടു പോയതിനെതിരെ വിമര്‍ശനമയുയര്‍ന്നിരുന്നു.



from mangalam.com https://ift.tt/2SRTrE4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages