പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ട്രംപ്

വാഷിങ്ടൺ: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാൻ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും ഇടയിൽ ഇപ്പോഴുള്ള സാഹചര്യം അപകടകരമായ അവസ്ഥയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. നിരവധി പേർ അവിടെ കൊല്ലപ്പെട്ടു, അത് അവസാനിച്ചുകാണണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യു.എസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. #WATCH US President Donald Trump says "There's a terrible thing going on right now between Pakistan and India. Its a very very bad situation and it is a dangerous situation between the two countries. We would like to see it stop. Lot of people were just killed." #PulwamaAttack pic.twitter.com/oZAi4pRVsU — ANI (@ANI) February 23, 2019 Content Highlights:India is looking at something very strong Say Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/2TexTkc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages