പുനെ: കശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകന് മഹാരാഷ്ട്രയിലെ പുനെയിൽ വെച്ച് മർദ്ദനമേറ്റു. പുനെ പത്രത്തിൽ പ്രവർത്തിക്കുന്ന ജിബ്രാൻ നസീറിനാണ് മർദ്ദനമേറ്റത്. പുൽവാമ ആക്രമണത്തിനു ശേഷം കശ്മീരി യുവാക്കൾക്കെതിരേ നടക്കുന്ന അക്രമണങ്ങളുടെ തുടർച്ചയാണിത്. ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ കശപിശക്കൊടുവിൽ രണ്ട് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കേസിൽ രണ്ട് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. എന്നാൽ ഇത് ആസൂത്രിതമായ ആക്രമണമല്ലെന്ന് നസീർ തന്നെ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അക്രമികൾ പിന്നീട് പോലീസ് സ്റ്റേഷനിൽ വെച്ച് ജിബ്രാനോട് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെ കോളേജിൽ നിന്നെത്തിയ വിദ്യാർഥികളെ യുവസേനക്കാർ ആക്രമിച്ചിരുന്നു. മോട്ടോർ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു വരുമ്പോൾപുനെയിലെ തിലക് റോഡിൽ വെച്ച് 10.15ഓടെയാണ് ആക്രമണം നേരിട്ടതെന്ന് ജിബ്രാൻ പറഞ്ഞു. ട്രാഫിക് സിഗനലിൽ വണ്ടി നിർത്തിയപ്പോൾ പിറകിൽ നിന്ന് രണ്ട് പേർ ഹോണടിച്ച് ശല്യപ്പെടുത്തി, ഇത് പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഹിമാചൽ പ്രദേശ് രജിസ്റ്റർ നമ്പറിലുള്ള ബൈക്കായിരുന്നു ജിബ്രാൻ ഓടിച്ചിരുന്നത്. താൻ കശ്മീരിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നിന്നെ കശ്മീരിലേക്കയക്കുമെന്നും നിന്റെ മാധ്യമപ്രവർത്തനം അവിടെ നടത്തിയാൽ മതിയെന്നും അക്രമികൾ പറഞ്ഞതായി ജിബ്രാൻ പറഞ്ഞു.അവർ ജിബ്രാന്റെ മൊബൈൽ തട്ടിപ്പറക്കുകയും ബൈക്കിന് കേടുപാടു വരുത്തുകയും ചെയ്തശേഷമാണ് സ്ഥലം വിട്ടത്. മാപ്പ് നൽകിയതിനാൽ പരാതിയുമായി മുന്നോട്ടു പോവേണ്ടതില്ലെന്ന തീരുമാനത്തിലാണ് ജിബ്രാൻ. content highlights:Journalist From Kashmir Beaten Up In Pune
from mathrubhumi.latestnews.rssfeed https://ift.tt/2IuMdkD
via
IFTTT
No comments:
Post a Comment