ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മുതല്‍ കുറയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രില്‍ മുതല്‍ കുറയും

മുംബൈ: അടുത്ത സാമ്പത്തിക വർഷം മുതൽ ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ കുറവ് വരും. പ്രീമിയം നിശ്ചയിക്കുന്നതിന് പരിഗണിക്കുന്ന മോർട്ടാലിറ്റി റേറ്റ് പുതിയതിലേയ്ക്ക് മാറുന്നതിനാലാണിത്. 2012-14ലെ മോർട്ടാലിറ്റി റേറ്റാണ് പുതിയതായി പരിഗണിക്കുന്നത്. ഇതുവരെ 2006-08ലെ റേറ്റ് പ്രകാരമാണ് പ്രീമിയം നിശ്ചയിച്ചിരുന്നത്. 22നും 50നും ഇടയിൽ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് കുറവുവരിക. പുതിയ മോർട്ടാലിറ്റി റേറ്റ് പ്രകാരം 4 മുതൽ 16 ശതമാനംവരെ കുറവ് വന്നിട്ടുണ്ട്. അതേസമയം, പ്രായംമേറെയുള്ളവരുടെ പ്രീമിയത്തിൽ വർധനവിനും സാധ്യതയുണ്ട്. 82നും 105നുമിടയിൽ പ്രായമുള്ളവരുടെ മോർട്ടാലിറ്റി റേറ്റ് വർധിച്ചതിനാലാണിത്. 3-21ശതമാനമാണ് ഈ വിഭാഗത്തിലുള്ളവരുടെ മോർട്ടാലിറ്റി റേറ്റ്. 80 വയസ്സിനുമുകളിലുള്ളവർക്ക് വളരെ കുറച്ച് പ്ലാനുകൾമാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ഇത് കാര്യമാക്കേണ്ടതില്ലെന്നാണ് ഇൻഷുറൻസ് മേഖലയിൽനിന്നുള്ളവരുടെ വിലയിരുത്തൽ. Living Longer Avg Mortality Rates Age bracket 2006-08 2012-14 % Change 20-25 0.97 0.93 -4% 26-30 1.03 0.95 -8% 31-35 1.2 1.10 -9% 36-40 1.62 1.47 -10% 41-45 2.51 2.17 -13% 46-50 4.26 3.59 -16% 51-55 6.97 6.21 -11% 56-60 10.38 9.67 -7% 61-65 15.21 13.86 -9% 66-70 22.96 20.44 -11% 71-75 35.16 31.95 -9% 76-81 56.27 54.33 -3% Source: Institute of Actuaries of India


from mathrubhumi.latestnews.rssfeed https://ift.tt/2T6TYkT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages