പാകിസ്താനെതിരെ എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പോരാട്ടമുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പാകിസ്താനെതിരെ എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പോരാട്ടമുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: പുൽവാമയിലെ ആക്രമണത്തിന്റെ ഉത്തരവാദികളായ പാകിസ്താനെതിരായ നിർണായക പോരാട്ടത്തിൽ വിജയം നേടാൻ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. വെറും ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയിൽ അത് നീണ്ടുനിൽക്കുമെന്നും കടുത്ത ഭാഷയിൽ ജെയ്റ്റ്ലി പറഞ്ഞു. ഡൽഹിയിൽ നടന്ന ഗ്ലോബൽ സമ്മിറ്റ് സമ്മേളനത്തിൽ വെച്ചാണ് ജെയ്റ്റ്ലിയുടെ പ്രതികരണം. പാകിസ്താനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികൾ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികൾക്കെതിരെ പാകിസ്താൻ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പാക് സർക്കാരിന്റെ തലവൻ തെളിവ് ആവശ്യപ്പെടുകയാണ്. വ്യാജമായ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരിക. എന്നാൽ കുറ്റവാളി അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണ് അവർ തന്നെ പറയുന്നു. ഇത് തന്നെ കുറ്റസമ്മതമാണെന്നും ജെയ്റ്റിലി പാക് പ്രധാനമന്ത്രിയോടായി പറഞ്ഞു. Content nHighlights:India to Exercise All Options to Win Decisive Battle Against Pakistan, Says Arun Jaitley


from mathrubhumi.latestnews.rssfeed https://ift.tt/2TcMXz0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages