ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. പരമ്പരാഗതമായി ലത്തീൻ സമുദായത്തിന്റെ പിന്തുണയ്ക്ക് പുറമെ പ്രധാന സമുദായങ്ങളെല്ലാം യു.ഡി.എഫിന് എന്നും പിന്തുണ നൽകിയിരുന്നുവെന്നതാണ് എറണാകുളത്തിന്റെ രാഷ്ട്രീയ ചരിത്രം. അല്ലെങ്കിൽ അത്രമേൽ അപ്രധാനമായ സ്ഥാനാർഥിയെ മത്സരിപ്പിക്കണം. അപ്പോഴേ മാറ്റം വന്നിട്ടുള്ളൂ. യു.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിംഗ് എം.പി കെ.വി തോമസ് തന്നെ ഇത്തവണയും മത്സരിക്കാനെത്തുമെന്നാണ് കേൾക്കുന്നത്. കെ.വി തോമസ് വലിയ ജനകീയ സ്ഥാനാർഥിയൊന്നുമല്ലെങ്കിലും അദ്ദേഹം ഒരു പ്രൊഫഷണൽ കോൺഗ്രസ് നേതാവും സ്ഥാനാർഥിയുമാണ്. അതുകൊണ്ട് കെ.വി തോമസിനെതിരേ ഇടതുപക്ഷത്തിന് അത്രമേൽ ശക്തനായ ഒരു സ്ഥാനാർഥിയെ കണ്ടുപിടിക്കുക എന്നത് എളുപ്പമല്ല. അല്ലെങ്കിൽ അങ്ങനെയുള്ള സ്ഥാനാർഥി നിലവിൽ ഇടതുപക്ഷ നേതൃനിരയിൽ ഇല്ല എന്നു തന്നെ പറയേണ്ടി വരും. നടൻ മമ്മൂട്ടിയെ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് കേൾക്കുന്നത്. അങ്ങനെയെങ്കിൽ ചിലപ്പോൾ ജയിക്കാം. അതിൽ കുറഞ്ഞ ആരെയും നിർത്തിയിട്ട് കാര്യമില്ല. മമ്മൂട്ടിക്ക് ഇടതുപക്ഷ വോട്ടുകൾക്ക് പുറമെ വ്യക്തിഗത വോട്ടും നടനെന്ന രീതിയിൽ നല്ല രീതിയിൽ ലഭിച്ചേക്കാം. ബിജെപിയെ സംബന്ധിച്ച് പറയുകയാണെങ്കിൽ ശബരിമല ചിലപ്പോൾ വോട്ട് വിഹിതം വർധിപ്പിച്ചേക്കാം. അല്ലാതെ മണ്ഡലത്തിൽ സ്വാധീനമൊന്നുമില്ല. അങ്ങനെ വോട്ട് വഹിതം വർധിക്കുകയാണെങ്കിൽ അതും ഗുണം ചെയ്യുക കോൺഗ്രസിനെയായിരിക്കും. കാരണം വിശ്വാസികളായ വോട്ടർമാർ ഏറെയും ഇടതുപക്ഷത്തോടൊപ്പമാണ്. വോട്ട് ചോർച്ച ഉണ്ടാവുകയാണെങ്കിൽ അത് ഇടതുപക്ഷത്ത് നിന്ന് തന്നെയാവും. Content Highlights: Advocate jayashankar,Ernakulam Seat possiblities, mammooty
from mathrubhumi.latestnews.rssfeed https://ift.tt/2Xjdo59
via
IFTTT
No comments:
Post a Comment