പുകയില്‍ മുങ്ങി കൊച്ചി, തീയിട്ടതാവാമെന്ന് കോര്‍പ്പറേഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പുകയില്‍ മുങ്ങി കൊച്ചി, തീയിട്ടതാവാമെന്ന് കോര്‍പ്പറേഷന്‍

കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തം മൂലം കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷം. നഗരപ്രദേശങ്ങളിൽ മിക്കയിടത്തും പുകശല്യം രൂക്ഷമാണ്. രൂക്ഷമായ പുകശല്യത്തെ തുടർന്ന് ജനങ്ങൾക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. പനമ്പിള്ളി നഗർ, വൈറ്റില, മരട് എന്നിവടങ്ങളിലെ ജനങ്ങൾക്കാണ് പുകശല്യം മൂലം ശ്വാസതടസ്സം നേരിടുന്നത്.രാവിലെ നടക്കാനിറങ്ങിയവർക്കാണ് അസ്വസ്ഥത ആദ്യംഅനുഭവപ്പെട്ടത്. പ്ലാസ്റ്റിക് മാലിന്യക്കൂന പൂർണ്ണമായും കത്തിയത് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിനിടയാക്കിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുവെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാലു ഭാഗത്തു നിന്നുതീ പടരുകയായിരുന്നു.ഇത്ആസൂത്രിതമാണോ എന്ന് സംശയമുണ്ടെന്നും അവർ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകുമെന്നും മേയർ കൂട്ടിച്ചേർത്തു. കോർപ്പറേഷൻ തീപ്പിടത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.അന്വേഷണം വേണമെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഭാഗത്ത് മാത്രമല്ല തീപിടിച്ചത്. പല ഭാഗത്ത് നിന്നാണ് തീപിടിച്ചത്. ഭൂമാഫിയ പ്ലാന്റ് നീക്കം ചെയ്യാനായി തീയിട്ടതാവുമെന്നാണ് കോർപ്പറേഷന്റെ സംശയം. അതേസമയം മാലിന്യം അളവിൽ കൂടുതലായതിനാൽ കോർപ്പറേഷൻ തന്നെ തീയിട്ടതാവാമെന്ന് നാട്ടുകാരിൽ ചിലരും ആരോപിക്കുന്നു. വൈകിട്ട് നാലു മണിയോടെയാണ്ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽതീപ്പിടിത്തം ഉണ്ടായത്.ഇവിടെ ജനുവരിയിൽ രണ്ടു തവണ തീപ്പിടിത്തമുണ്ടായിരുന്നു. content highlights:smoke in kochi after Brahmapuram fire


from mathrubhumi.latestnews.rssfeed https://ift.tt/2GGDJF4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages