ശ്രീനഗർ: ജമ്മു കശ്മീരിൽ വൻസേന വിന്യാസം. 100 കമ്പനി കേന്ദ്രസേനയെയാണ് ശ്രീനഗറിൽ വിമാനമാർഗംവെള്ളിയാഴ്ച അർധരാത്രി എത്തിച്ചത്. വിഘടനവാദി നേതാവായ യാസിൻ മാലിക്കിനെ കഴിഞ്ഞദിവസം രാത്രിയിൽ ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരമായി കേന്ദ്രസേനയെ ശ്രീനഗറിലേക്കയച്ചത്. പുൽവാമ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ കൂടുതൽ കലുഷിതമായിരിക്കെയാണ് യാസിൻ മാലിക്കിന്റെ അറസ്റ്റ്. യാസിൻ മാലിക്കിനെ ശ്രീനഗറിലെ വസതിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കശ്മീരിലെ വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവൻ അബ്ദുൾ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെ അർധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് ശ്രീനഗറിലേക്ക് 100 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി വിമാനമാർഗം അയച്ചത്. പുൽവാമ ആക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കൾക്കുള്ള സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35-എ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കുന്നതിനിടെയാണ് യാസിൻ മാലിക്ക് അറസ്റ്റിലാകുന്നത്. Content Highlights:100 Columns Of Troops Airlifted To Srinagar after Separatist Yasin Malik Arrest
from mathrubhumi.latestnews.rssfeed https://ift.tt/2SnNPfu
via
IFTTT
No comments:
Post a Comment